Quantcast

എന്ത് വിധിയിത്! മൂന്ന് ദിവസമായിട്ടും സാധനങ്ങൾ കിട്ടാതെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ

ദുബൈയിൽ 200 ഇന്ത്യൻ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടു

MediaOne Logo

Web Desk

  • Published:

    5 Nov 2025 3:58 PM IST

എന്ത് വിധിയിത്! മൂന്ന് ദിവസമായിട്ടും സാധനങ്ങൾ കിട്ടാതെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ
X

ദുബൈ: ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ ലഖ്‌നൗവിലേക്ക് യാത്ര തിരിച്ച 200 ഓളം പേർക്ക് ലഗേജ് നഷ്ടമായി. മൂന്ന് ദിവസമായിട്ടും സാധനങ്ങൾ അടങ്ങിയ ലഗേജ് ലഭിക്കാതെ വലയുകയാണ് യാത്രക്കാർ. ലഗേജുകൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. പക്ഷേ ലഗേജ് നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകാൻ ഇതുവരെയും എയർലൈൻ തയ്യാറായിട്ടില്ല.

ദുബായിൽ നിന്നുള്ള IX-198 വിമാനം നവംബർ 3 ന് പുലർച്ചെ 4.30 ഓടെയാണ് ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ യാത്രക്കാർക്ക് അവരുടെ സാധനങ്ങൾക്ക് പകരം മുമ്പത്തെ IX-194 വിമാനത്തിൽ നിന്നുള്ള ബാഗുകളാണ് ലഭിച്ചത്. ലഗേജ് ദുബൈയിൽ ലോഡ് ചെയ്യാൻ വിട്ടുപോയെന്നും 12 മണിക്കൂറിനുള്ളിൽ എത്തുമെന്നും എയർലൈൻ ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.

അസംഘട്ട്, കാൺപൂർ തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് യാത്രക്കാർ ഇന്നലെ പരിഹാരം തേടി പല തവണ വിമാനത്താവളത്തിലേക്ക് പോയി. പക്ഷേ അവർക്ക് ഒരു കസ്റ്റമർ കെയർ നൽകുക മാത്രമാണ് ഉണ്ടായത്. എന്നാൽ ആ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചിട്ടും മറുപടി കിട്ടിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. അടിയന്തരമായി കുടുംബങ്ങളിലും മറ്റുമുള്ള വിവാഹങ്ങൾക്കും വിവിധ പരിപാടികൾക്കുമായി യാത്ര ചെയ്തവരുടെ പുതുവസ്ത്രങ്ങളടക്കം അനവധി അവശ്യസാധനങ്ങൾ ലഗേജുകളിൽ ഉണ്ടെന്നും സ്ഥിതി പ്രയാസകരമെന്നും യാത്രക്കാർ.

TAGS :

Next Story