Quantcast

ജൂലൈ 21 വരെ സർവീസ്​ ഇല്ലെന്ന്​ എയർ ഇന്ത്യ; യാത്രാവിലക്ക്​ നീളുമെന്ന്​ ആശങ്ക

അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവേയ്സ്​ ജൂലൈ 21വരെ വിമാന സർവീസുണ്ടാകില്ലെന്ന്​ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 July 2021 5:05 PM GMT

ജൂലൈ 21 വരെ സർവീസ്​ ഇല്ലെന്ന്​ എയർ ഇന്ത്യ; യാത്രാവിലക്ക്​ നീളുമെന്ന്​ ആശങ്ക
X

ജൂലൈ 21 വരെ യു.എ.ഇയിലേക്ക്​ വിമാന സർവീസില്ലെന്ന്​ എയർ ഇന്ത്യ. യുഎഇ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ്​ നടപടിയെന്ന്​ കമ്പനി വെബ്​സൈറ്റ്​ മുഖേന അറിയിച്ചു. ഇതിനകം ടിക്കറ്റ്​ എടുത്തവർക്ക്​ സൗജന്യമായി മറ്റൊരു യാത്രാദിവസത്തിലേക്ക്​ ടിക്കറ്റ്​ മാറ്റാമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവേയ്സ്​ ജൂലൈ 21വരെ വിമാന സർവീസുണ്ടാകില്ലെന്ന്​ അറിയിച്ചിരുന്നു. നേരത്തെ ജൂലൈ ആറുവരെയായിരുന്നു​ യാത്രവിലക്കെന്നാണ്​ എയർ ഇന്ത്യ വ്യക്​തമാക്കിയിരുന്നത്​. അതാണിപ്പോൾ 21 ലേക്ക്​ മാറ്റിയത്​.

ജൂൺ 23മുതൽ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ പ്രവേശിക്കാമെന്ന ഉത്തരവ്​ പ്രബാല്യത്തിൽ വന്നിരുന്നു. ഇതേ തുടർന്ന്​ യാത്രവിലക്ക്​ നീങ്ങുമെന്ന പ്രതീക്ഷയും ഉയർന്നു. എമിറേറ്റ്​ അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ്​ വിൽപന ആരംഭിച്ചത്​ പ്രതീക്ഷ വർധിപ്പിച്ചു. ദുബൈ യാത്രയുമായി ബന്ധപ്പെട്ട്​ അനിശ്ചിതത്വം നിലനിൽക്കുകയാണ്​. എയർ ഇന്ത്യ കൂടി യാത്രവിലക്ക്​ വ്യക്​തമാക്കിയതോടെ 21ന്​ മുമ്പായി വിമാന സർവീസ്​ പുനരാരംഭിക്കാനുള്ള സാധ്യത മങ്ങി.

യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയും ലഭിച്ചാൽ ജൂലൈ 7ന്​ യാത്ര പുനരാരംഭിക്കുമെന്ന്​ എമിറേറ്റ്​സ്​ അറിയിച്ചതാണ്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. ഏപ്രിൽ 25 മുതലാണ്​ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രവിലക്ക്​ ഏർപ്പെടുത്തിയത്​. യു.എ.ഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഗോൾഡൻ, സിൽവർ വിസക്കാർക്കും യാത്രമാണ്​ ഇതിൽ ഇളവുള്ളത്​.

TAGS :

Next Story