Quantcast

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സഹായിച്ചു; ചികിൽസയിലായിരുന്ന മലയാളികളെ നാട്ടിലെത്തിച്ചു

MediaOne Logo

Web Desk

  • Published:

    23 Aug 2023 7:26 AM IST

Patient for treatment
X

യുഎഇയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളെ നാട്ടിലെത്തിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആറുമാസമായി അജ്മാന്‍ ഖലീഫാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ബെന്നി കുഞ്ഞിത്തറയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടറുടെയും നഴ്‌സിന്റെയും ഒപ്പം എയര്‍ലിഫ്റ്റ് ചെയ്താണ് രോഗിയെ കേരളത്തിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു രോഗിയെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നടപടിയെന്ന് കോൺസുലേറ്റ് പറഞ്ഞു.

TAGS :

Next Story