പിഎം ശ്രീ പദ്ധതി: എതിർപ്പ് ഉന്നയിക്കാൻ സിപിഐക്ക് യോഗ്യതയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി
വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന് കൈമാറാൻ മുമ്പ് കോൺഗ്രസിനൊപ്പം ചേർന്ന് നിയമനിർമാണം നടത്തിയവരാണ് സിപിഐയെന്ന് ബ്രിട്ടാസ്

ദുബൈ: പിഎം ശ്രീ പദ്ധതി വിഷയത്തിൽ എതിർപ്പ് ഉന്നയിക്കാൻ സിപിഐക്ക് യോഗ്യതയില്ലെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനത്തിന്റെ പരിഗണനയിൽ വരേണ്ട വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന് കൈമാറാൻ മുമ്പ് കോൺഗ്രസിനൊപ്പം ചേർന്ന് നിയമനിർമാണം നടത്തിയവരാണ് സിപിഐയെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. മീഡിയവൺ പോഡ്കാസ്റ്റ് വൺ സ്റ്റോറിയിലാണ് ബ്രിട്ടാസിന്റെ പ്രതികരണം.
സിപിഎമ്മിനെയും ഇടത് ഭരണത്തെയും പ്രതിസന്ധിയിലാക്കാൻ പ്രതിലോമ കക്ഷികൾക്കൊപ്പം ചേർന്നുള്ള നടപടികളിൽ നിന്ന് സിപിഐ പിൻമാറണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേന്ദ്ര ഭരണത്തിൽ ബിജെപി പിടിമുറുക്കിയ സാഹചര്യത്തിൽ പദ്ധതികൾ മുഴുവൻ വേണ്ടെന്ന് വെക്കുന്നത് കേരളത്തിനുള്ള കേന്ദ്രഫണ്ട് മുഴുവൻ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ ബിജെപിക്കും ആർഎസ്എസിനും സ്വാധീനം ഉണ്ടെന്ന് കരുതി അവിടെ നിന്നൊക്കെ ഇടതുപക്ഷം വിട്ടുനിൽക്കണമെന്ന് പറയുന്നത് ബാലിശമാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
ബ്രിട്ടാസിന്റെ വിശദ അഭിമുഖം മീഡിയവൺ പോഡ്കാസ്റ്റ് വൺ സ്റ്റോറിയിൽ ശനിയാഴ്ച ചാനലിന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണാം.
Adjust Story Font
16

