Quantcast

ഇനി, 'അല്‍ ക്രിസ്റ്റിയാനോ..': ദുബൈയോട് അറബിയില്‍ നന്ദി പറയുന്ന താരത്തിന്റെ പോസ്റ്റ് വന്‍ഹിറ്റ്

ദുബൈ തന്റെ രണ്ടാം വീടാണെന്നും ഇതിഹാസം

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-01-30 09:35:09.0

Published:

30 Jan 2022 9:03 AM GMT

ഇനി, അല്‍ ക്രിസ്റ്റിയാനോ..: ദുബൈയോട് അറബിയില്‍ നന്ദി പറയുന്ന താരത്തിന്റെ പോസ്റ്റ് വന്‍ഹിറ്റ്
X

ദുബൈ: ചെറിയൊരിടവേള ആഘോഷമാക്കാന്‍ കുടുംബസമേതം ദുബൈയിലെത്തിയ ക്രിസ്റ്റിയാനോക്കും കുടുംബത്തിനും അധികാരികളും ആരാധകരും നല്‍കിയ ഊഷ്മള വരവേല്‍പ്പില്‍ മനം നിറഞ്ഞിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം. തനിക്കും കുടുംബത്തിനും ദുബൈ സമ്മാനിച്ച സന്തോഷനിമിഷങ്ങള്‍ക്ക് നന്ദിയറിയിക്കാന്‍ ക്രിസ്റ്റ്യാനോ തിരഞ്ഞെടുത്തിരിക്കുന്നത് അറബി ഭാഷയും.

തന്റെ ഇന്‍സ്റ്റഗ്രം, ഫേസ്ബുക്ക് പോസ്റ്റുകളിലാണ് താരം അറബി ഭാഷയില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് താമസിയാതെ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അറബി ഭാഷയില്‍തന്നെയാണ് കൂടുതല്‍ കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നതും.

തനിക്കും കുടുംബത്തിനും ഏറ്റവും മനോഹരമായ നിമിഷങ്ങളും ഊഷ്മള സ്വീകരണവും സമ്മാനിച്ചതിനും ദുബൈയോട് നന്ദി അറിയിച്ച താരം, ദുബൈ തന്റെ രണ്ടാം വീടാണെന്നും ഇവിടുത്തെ നല്ല മനുഷ്യരുടെ സ്വീകരണത്തിനും സ്‌നേഹത്തിനും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള സ്‌നേഹ വാചകത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

https://www.instagram.com/p/CZUbDJiA4ud/?utm_source=ig_web_copy_link

ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസും നാലു മക്കളുമൊത്ത് ദുബൈ ബീച്ചിലിരുന്ന് വെയില്‍കായുന്ന ചിത്രത്തോടൊപ്പമാണ് താരം ഈ നന്ദിവാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എക്‌സപോ വേദിയും താരം സന്ദര്‍ശിച്ചിരുന്നു.

TAGS :

Next Story