Quantcast

സിദ്ധിഖിന്റെ വിയോഗം; ഇസിഎച്ച് ഡിജിറ്റൽ അനുശോചനയോഗം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    10 Aug 2023 10:32 AM IST

ECH digital Condolence
X

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ദുബൈ ഇ.സി.എച്ഛ് ഡിജിറ്റലിൽ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു.

പ്രവാസ ലോകത്ത് വലിയ സുഹൃദ് വലയമുള്ള കലാകാരന് അനുശോചനമർപ്പിക്കാൻ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ ചടങ്ങിൽ എത്തി ചേർന്നു.

മാധ്യമ പ്രവർത്തകൻ ഹൈദർ അലിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി അനുശോചന സന്ദേശം വായിച്ചു. യു.എ.ഇയിലെ കലാ-സിനിമ-മാധ്യമ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story