Quantcast

ദുബൈ അൽ ഖുദ്‌റ സ്ട്രീറ്റ് വികസനം; 789 മില്യൺ ദിർഹത്തിന്റെ കരാർ നൽകി ആർടിഎ

MediaOne Logo

Web Desk

  • Published:

    23 Feb 2025 8:46 PM IST

ദുബൈ അൽ ഖുദ്‌റ സ്ട്രീറ്റ് വികസനം; 789 മില്യൺ ദിർഹത്തിന്റെ കരാർ നൽകി ആർടിഎ
X

ദുബൈയിലെ അൽ ഖുദ്‌റ സ്ട്രീറ്റ് വികസനത്തിന് 789 മില്യൺ ദിർഹത്തിന്റെ കരാർ നൽകി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രധാന ഹൈവേകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്‌സ് റോഡിനെയും അൽഖുദ്‌റ സ്ട്രീറ്റിലൂടെ ബന്ധിപ്പിക്കുന്നതാണ് വികസനപദ്ധതിയുടെ പ്രധാനഭാഗം. മൊത്തം 2.7 കിലോമീറ്റർ പാലങ്ങളുടെ നിർമാണം, 11.6 കിലോമീറ്റർ സ്ട്രീറ്റ് റോഡ് വികസനം എന്നിവയും പദ്ധതിയിലുണ്ട്.

അറേബ്യൻ റാഞ്ചസ് വൺ, ടു, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അകോയ, മുഡോൺ, ഡമാക് ഹിൽസ്, ദ സസ്റ്റൈനബിൾ സിറ്റി എന്നിവയുൾപ്പെടെ നിരവധി പ്രധാന വികസന മേഖലകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. ഗതാഗത കുരുക്കൊഴിവാക്കി യാത്രാസമയം കുറക്കാൻ പദ്ധതിയിലൂടെയാകും. അൽ ഖുദ്ര സ്ട്രീറ്റിൽനിന്നും എമിറേറ്റ്സ് റോഡിലേക്കുള്ള ഗതാഗത കുരുക്ക് ഇതിലൂടെ ഒഴിവാകും. അൽ ഖുദ്ര സിറ്റിയിലേക്കും തിരിച്ചും നേരിട്ടുള്ള ഗതാഗതവും ഇതിലൂടെയാവും. നിലവിൽ 9.4 മിനിറ്റുള്ള യാത്രാസമയം 2.8 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story