Quantcast

വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ പദ്ധതിയുമായി ദുബൈ

MediaOne Logo

Web Desk

  • Published:

    30 Jun 2023 4:43 AM GMT

DEWA
X

വെള്ളം, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. സ്മാർട്ട് ആപ്പിലുടെ ഉപയോഗിക്കുന്ന ജലത്തിന്റെയും വൈദ്യുതിയുടെയും അളവ് മനസിലാക്കാനും അവ പാഴാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ജല-വൈദ്യുത ഉപഭോഗത്തിന്റെ വിശദമായ റിപ്പോർട്ട് ആപ്പിൽ ലഭിക്കും. ഉപഭോഗത്തിലെ അസാധാരണ വർധനയുണ്ടായാൽ മുന്നറിയിപ്പ് നൽകും. വെള്ളം, വൈദ്യുതി ചോർച്ച മനസിലാക്കാനും ആപ്പ് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

TAGS :

Next Story