ഒപെകിൽ നിന്ന് പിൻമാറിയ യുഎഇ തീരുമാനം ഇന്ത്യക്ക് ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധർ
ഒപെകിൽനിന്ന് ഈമാസം ഒന്ന് മുതലാണ് യുഎഇ പിൻമാറിയത്

ദുബൈ: ഒപെകിൽ നിന്ന് പിൻമാറിയ യുഎഇയുടെ തീരുമാനം ഇന്ത്യൻ സമ്പദ്ഘടനക്ക് ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധർ. ഇന്ത്യൻ രൂപയിൽ ഇടപാട് നടത്താൻ യുഎഇയുമായി കരാർ നിലവിലുള്ളതിനാൽ ഡോളർ ചെലവഴിക്കാതെ കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അവസരം ലഭിക്കും എന്നതാണ് ഗുണം.
എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽനിന്ന് ഈമാസം ഒന്ന് മുതലാണ് യുഎഇ പിൻമാറിയത്. നിയന്ത്രണങ്ങൾക്ക് വിധേയമകാതെ കൂടുതൽ എണ്ണയുൽപാദിപ്പിക്കാനും, വിപണിയിലെത്തിക്കാനും ഇനി യുഎഇക്ക് കഴിയും. നേരത്തേയുള്ള കരാർപ്രകാരം കൂടുതൽ എണ്ണ ഇന്ത്യൻ കറൻസിയിൽ യുഎഇയിൽ നിന്ന് വാങ്ങാൻ ഇത് ഇന്ത്യക്ക് അവസരമൊരുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
അതേസമയം, എണ്ണനീക്കത്തിന് ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന നിയന്ത്രണം ആഗോളതലത്തിൽ തന്നെ എണ്ണവില ഉയരാൻ ഇടയാക്കിയതിനാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടാലേ യുഎഇയുടെ ഒപെക് പിൻമാറ്റത്തിന്റെ മെച്ചം ഇന്ത്യക്ക് ലഭ്യമായി തുടങ്ങൂ എന്നും വിദ്ഗധർ വിലയിരുത്തുന്നു.
Adjust Story Font
16

