Quantcast

യുഎഇയിൽ ക്രിക്കറ്റാവേശം...; എമിറേറ്റ്‌സ് ഡി50 ടൂർണമെന്റിന് തുടക്കം

50 ഓവർ ആഭ്യന്തര ടൂർണമെന്റ് ഏപ്രിൽ 10 വരെ

MediaOne Logo

Web Desk

  • Published:

    30 March 2026 7:17 PM IST

Emirates D50 tournament begins today
X

ദുബൈ: യുഎഇയിലെ എമിറേറ്റ്‌സ് D50 ടൂർണമെന്റിന് ഇന്ന്‌ തുടക്കം. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡി(ECB) ന് കീഴിൽ നടക്കുന്ന 50 ഓവർ ആഭ്യന്തര ടൂർണമെന്റാണിത്. ഏപ്രിൽ 10 വെള്ളിയാഴ്ച വരെ യുഎഇയിലെ അഞ്ച് വേദികളിലായാണ് ടൂർണമെന്റ് നടക്കുക. യുഎഇ ആഭ്യന്തര ക്രിക്കറ്റിലെ ഈ പ്രധാന ടൂർണമെന്റ് 2020 ലാണ് ആരംഭിച്ചത്.

2026 എമിറേറ്റ്സ് D50 പതിപ്പിൽ ആറ് ടീമുകൾ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്മാരായ അബൂദബിക്ക് പുറമേ അജ്മാൻ, ദുബൈ, എമിറേറ്റ്സ് ബ്ലൂസ്, ഫുജൈറ, ഷാർജ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. എമിറേറ്റ്സ് D50 ടൂർണമെന്റിന്റെ ഏഴാമത്തെ പതിപ്പാണ് ഇക്കുറി നടക്കുന്നത്. 16 മത്സരങ്ങളും പ്രാദേശിക സമയം രാവിലെ 9:30 ന് ആരംഭിക്കും.

ഇന്ന് മൂന്ന് മത്സരങ്ങൾ:

ഫുജൈറ VS അജ്മാൻ, കർവാൻ ക്രിക്കറ്റ് ഗ്രൗണ്ട്, അജ്മാൻ

അബൂദബി VS ദുബൈ, സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, അബൂദബി

ഷാർജ vs എമിറേറ്റ്‌സ് ബ്ലൂസ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഷാർജ

എമിറേറ്റ്‌സ് ഡി50 മുൻ ചാമ്പ്യന്മാർ:

എമിറേറ്റ്‌സ് ബ്ലൂസ് -ആഗസ്റ്റ് 2021

ഫുജൈറ- മെയ് 2023

എമിറേറ്റ്‌സ് റെഡ്‌സ് -നവംബർ 2023

ഫുജൈറ- ഏപ്രിൽ 2024

ഫുജൈറ- നവംബർ 2024

അബൂദബി -ഏപ്രിൽ 2025

TAGS :

Next Story