Quantcast

അബൂദബി നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 19 പേർക്ക് പരിക്ക്

ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    18 Jun 2022 12:52 AM IST

അബൂദബി നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 19 പേർക്ക് പരിക്ക്
X

അബൂദബി നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ശേഷമാണ് 30 നില കെട്ടിടത്തിൽ തീപിടിത്തണ്ടായത്. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

അബൂദബി അൽസാഹിയയിൽ തീപിടുത്തമുണ്ടായത്. സ്ഥലത്തേക്ക് പാഞ്ഞെത്തിയ സിവിൽ ഡിഫൻസും പൊലീസും കെട്ടിടത്തിലുണ്ടായിരുന്നവരെ ഉടൻ ഒഴിപ്പിച്ചു. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റതായി അബൂദബി പൊലീസ് സ്ഥിരീകരിച്ചു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അബൂദബി പൊലീസ് അറിയിച്ചു.

TAGS :

Next Story