Quantcast

യു.എ.ഇയിൽ ജുമുഅ സമയം മാറുന്നു; ഉച്ചക്ക് 12:45 ന് ഖുതുബ ആരംഭിക്കും

ജനുവരി 2 മുതലാണ് സമയമാറ്റം

MediaOne Logo

Web Desk

  • Published:

    9 Dec 2025 9:33 PM IST

യു.എ.ഇയിൽ ജുമുഅ സമയം മാറുന്നു; ഉച്ചക്ക് 12:45 ന് ഖുതുബ ആരംഭിക്കും
X

ദുബൈ: യു.എ.ഇയിൽ ജുമുഅ സമയം മാറുന്നു. പുതുവർഷം മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12:45 നായിരിക്കും ജുമുഅ ഖുതുബ ആരംഭിക്കുക. 2026 ജനുവരി രണ്ട് മുതലാണ് മാറ്റം നിലവിൽ വരിക. രാജ്യത്തെ എല്ലാപള്ളികളിലും പുതിയ സമയക്രമം പാലിച്ചായിരിക്കും വെള്ളിയാഴ്ച പ്രാർഥന നടക്കുക.യു.എ.ഇ മതകാര്യവകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ജുമുഅ സമയത്തിലെ മാറ്റം റിപ്പോർട്ട് ചെയ്തത്.

പുതിയ സമയം അനുസരിച്ച് വിശ്വാസികൾ നേരത്തേ പള്ളിയിലെത്തണമെന്ന് മതകാര്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. 2022 ജനുവരി ഒന്നിനാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ ജുമുഅ സമയം ഏകീകരിച്ചത്. ഇതനുസരിച്ച് നിലവിൽ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ഉച്ചക്ക് 1:15 നാണ് ജുമുഅ പ്രഭാഷണം ആരംഭിക്കുക. ഇത് അരമണിക്കൂർ നേരത്തേയാക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

TAGS :

Next Story