Quantcast

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ അറിയാം

തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയുന്നത്

MediaOne Logo

Web Desk

  • Published:

    1 Sep 2022 4:06 PM GMT

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ അറിയാം
X

അബുദാബി: യു.എ.ഇയിൽ ഇന്ന് ഇന്ധനവില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസുമാണ് കുറഞ്ഞത്. ഊർജമന്ത്രാലയമാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ ഇന്ധനവില കുറയുന്നത്.

4 ദിർഹം 03 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഇന്ന് മുതൽ 3 ദിർഹം 41 ഫിൽസാകും. സ്പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായി കുറയും. ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി. ഡീസൽ വില 4 ദിർഹം 14 ഫിൽസിൽ നിന്ന് 3 ദിർഹം 87 ഫിൽസായി.

TAGS :

Next Story