ദുബൈയിൽ മഴ കനക്കും; കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യത
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദുബൈ: ദുബൈയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ ഫുജൈറയിലെ തീരപ്രദേശങ്ങൾക്ക് സമീപം കനത്ത മഴ ആരംഭിച്ചു. ഇത് ദൃശ്യപരിധിയിൽ കാര്യമായ കുറവുണ്ടാക്കി. ദുബൈയിലെ ചില ഭാഗങ്ങളിലും കിഴക്കൻ തീര മേഖലകളിലും ചാറ്റൽമഴയും റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും. രാജ്യമെങ്ങും താപനിലയിൽ ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയത്. ഖോർ ഫക്കാനിലെയും ഫുജൈറയിലെയും ചില ഭാഗങ്ങളിൽ എൻസിഎം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു.
ഈ ആഴ്ച മുഴുവൻ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ തീരപ്രദേശങ്ങളിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് ൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

