Quantcast

അവധിക്കാല ജനപ്രിയ റൂട്ടുകളിൽ ഇന്ത്യ-യു.എ.ഇ സെക്ടറിന് പത്താം സ്ഥാനം

ഉത്സവ സീസണിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെയും കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ദുബൈ

MediaOne Logo

Web Desk

  • Published:

    8 Dec 2022 8:49 AM GMT

അവധിക്കാല ജനപ്രിയ റൂട്ടുകളിൽ   ഇന്ത്യ-യു.എ.ഇ സെക്ടറിന് പത്താം സ്ഥാനം
X

അവധിക്കാല യാത്രകൾക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യ-യു.എ.ഇ സെക്ടറിന് പത്താം സ്ഥാനം. വടക്കേ അമേരിക്കയിലെ എയർ ബുക്കിങ് കമ്പനിയായ സാബർ കോർപ്പറേഷൻ പുറത്തിറക്കിയ കണക്കിലാണ് ഈ നേട്ടം. യു.എസ്-മെക്സിക്കോ സെക്ടറിനാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഈ ഉത്സവ സീസണിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയാണ് വളരെ ജനപ്രിയ ഇടമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഇന്ത്യയിൽനിന്ന് 6.8 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്.

ഉത്സവ സീസണിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെയും, പ്രത്യേകിച്ച് കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ദുബൈ. ദുബൈയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 1.24 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് എമിറേറ്റ് സന്ദർശിച്ചിരിക്കുന്നത്. മറ്റുള്ള എല്ലാ വിദേശ പൗരന്മാരെക്കാളും ഏറ്റവും ഉയർന്ന കണക്കാണിത്.

TAGS :

Next Story