Quantcast

ദുബൈ എക്‌സ്‌പോയില്‍ 'ഇന്ത്യാ ദേശീയ ദിനം' ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    30 March 2022 2:00 PM GMT

ദുബൈ എക്‌സ്‌പോയില്‍ ഇന്ത്യാ ദേശീയ ദിനം ആഘോഷിച്ചു
X

ദുബൈ എക്‌സ്‌പോയില്‍ കഴിഞ്ഞദിവസം ഇന്ത്യാ ദേശീയ ദിനമായി ആഘോഷിച്ചു. ആറുമാസം നീണ്ടുനിന്ന എക്‌സ്‌പോയില്‍ വിവിധ രാജ്യങ്ങളുടെ ദേശീയദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നാളെയാണ് എക്‌സ്‌പോയുടെ അവസാന ദിനം. ഇന്ത്യാ ദേശീയ ദിനം ആഘോഷിച്ചാണ് ഈ ആഘോഷ പരമ്പരക്ക് എക്‌സ്‌പോ വിരാമം കുറിക്കുന്നതെന്ന് യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍ പറഞ്ഞു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലും ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇന്ത്യയുടെ സാംസ്‌കാരി വൈവിധ്യം വിളിച്ചറിയിക്കുന്ന നിരവധി പരിപാടികള്‍ എക്‌സ്‌പോ വേദിയില്‍ നടക്കും. സമാപനത്തോടനുബന്ധിച്ച് നിരവധി അന്താരാഷ്ട്ര കലാകാരന്‍മാരാണ് നാളെ എക്‌സ്‌പോ വേദികളിലെത്തുന്നത്.

ലോകം ഇതുവരെ കാണാത്ത കലാവിരുന്നുകളും പുതുമകളുമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 56 രാജ്യങ്ങളില്‍ നിന്നുള്ള 400ല്‍ ഏറെ പ്രഫഷനല്‍ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. രാത്രി 12നും പുലര്‍ച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസര്‍ ഷോയും അരങ്ങേറും. അതിവിപുലമായ ആഘോഷ പരിപാടികളോടെ മറ്റന്നാള്‍ പുലര്‍ച്ചയോടെയാണ് ലോക മഹാമേളയുടെ കര്‍ട്ടന്‍ താഴുക.

TAGS :

Next Story