Quantcast

കേരളാ ബ്ലാസ്റ്റേഴ്സ് ടീം യു.എ.യിൽ; പ്രോലീഗ് ​മത്സരങ്ങൾക്ക്​ ശനിയാഴ്​ച കിക്കോഫ്​

12ന് ​ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയേയും 15നു​ ശഹാബ്​ അൽ അഹ്ലിയേയും നേരിടും.

MediaOne Logo

Web Desk

  • Updated:

    2023-09-07 17:29:43.0

Published:

7 Sep 2023 5:15 PM GMT

കേരളാ ബ്ലാസ്റ്റേഴ്സ് ടീം യു.എ.യിൽ; പ്രോലീഗ് ​മത്സരങ്ങൾക്ക്​ ശനിയാഴ്​ച കിക്കോഫ്​
X

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രോ ലീഗ് ക്ലബുകളുമായുള്ള​ മത്സരങ്ങൾക്ക്​ ശനിയാഴ്ച കിക്കോഫ്​. യു.എ.ഇയിലെ സബീൽ അൽ സ്റ്റേഡിയത്തിൽ അൽ വസൽ എഫ്.സിയുമായാണ് ടീമിന്‍റെ ആദ്യ സൗഹൃദമത്സരം. 12ന് ​ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയേയും 15നു​ ശഹാബ്​ അൽ അഹ്ലിയേയും നേരിടും.

ഈ മാസാവസാനം നടക്കുന്ന ഐ.എസ്​.എല്ലിന്​ മുന്നോടിയായി അന്തിമഘട്ട പരിശീലന ഭാഗമായി മൂന്നു മത്സരങ്ങളാണ്​ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്​. കഴിഞ്ഞ വർഷവും ബ്ലാസ്​റ്റേഴ്​സ്​ പ്രീ സീസൺ മത്സരങ്ങൾക്കായി യു.എ.ഇയിൽ എത്തിയിരുന്നു. എന്നാൽ ഫിഫയുടെ വിലക്ക്​മൂലം കളിക്കാനായില്ല. ഇത്തവണ മികച്ച മൂന്ന് ​പ്രോ ലീഗ് ​ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലൂടെ ടീമിനു ​മികച്ച പരിശീലം നൽകാനാവുമെന്നാണ്​കോച്ച്​ ഇവാൻ വു കൊമനോവികിന്‍റെ പ്രതീക്ഷ​. ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനാൽ ജീക്സൺ, രാഹുൽ, വിപിൻ തുടങ്ങിയവർ ഇല്ലാതെയാണ്​ടീം ഇത്തവണ കളിക്കുക. മികച്ച താരം അട്രിയാൻ ലൂണയുടെ പ്രകടനം ആരാധകരെ ത്രസിപ്പിക്കും. ക്വമെ പെപ്ര, മിലോസ്​ഡ്രിൻസിക്​, പ്രീതം കോട്ടൽ എന്നിവരാണ്​ ടീമിലെ പുതുമുഖങ്ങൾ. ടീമിന്‍റെ അവസാന ലൈനപ്പ്​ നാളെ അറിയാം.

മത്സരങ്ങൾക്കായി ചൊവ്വാഴ്ച രാത്രി ​ദുബൈ വിമാനത്താവളത്തിൽ എത്തിയ ടീമിനു​ മഞ്ഞപ്പട ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. ഈ മാസം 16 ​വരെ ടീം യു.എ.ഇയിലുണ്ടാകും. മുൻ യു.എ.ഇ ദേശീയ താരവും അൽ അഹ്​ലി, അൽ വെസൽ ക്ലബുകളുടെ കളിക്കാരനുമായിരുന്ന ഹസൻ അലി ഇബ്രാഹിമിന്‍റെ ഉടമസ്ഥതയിലുള്ള എച്ച്​16 സ്​പോർട്​സ്​ ആണ് ​പ്രീ സീസൺ ഒരുക്കുന്നത്.

TAGS :

Next Story