അൽ ഐനിൽ വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു
ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡിൽ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ. ആമിന ഷഹ്‌ല.
Next Story
Adjust Story Font
16

