ഉമ്മുൽഖുവൈൻ ബീച്ചിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2021-10-24 19:45:47.0

Published:

24 Oct 2021 7:45 PM GMT

ഉമ്മുൽഖുവൈൻ ബീച്ചിൽ മലയാളി യുവാവ് മുങ്ങി മരിച്ചു
X

ഉമ്മുൽഖുവൈൻ: യു.എ.ഇയിലെ ഉമ്മുൽഖുവൈൻ ബീച്ചിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടിൽ അഗസ്റ്റിൻ അൽഫോൻസാണ് (29) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്: അൽഫോൻസ്. മാതാവ്: അമല.

മറ്റൊരു സംഭവത്തിൽ അറബ് യുവാവും മുങ്ങിമരിച്ചു. മൂന്ന് പേരെ ബീച്ചിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

TAGS :

Next Story