Quantcast

മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-08-23 11:30:38.0

Published:

23 Aug 2021 11:22 AM GMT

മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
X

മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി സൊറഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറിയത്. വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിക്കൊപ്പമാണ് വിസ സ്വീകരിക്കാനായി ഇരുവരും എത്തിയത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്.

രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു.എ.ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

TAGS :

Next Story