ദുബൈ മറീന പാർക്കിങ് ലോട്ടിൽനിന്ന് ലംബോർഗിനി മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

MediaOne Logo

Web Desk

  • Published:

    23 Nov 2022 7:16 AM GMT

ദുബൈ മറീന പാർക്കിങ് ലോട്ടിൽനിന്ന്   ലംബോർഗിനി മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ
X

ദുബൈ മറീന പാർക്കിങ് ലോട്ടിൽനിന്ന് ലംബോർഗിനി കാർ മോഷ്ടിച്ച കേസിൽ ഒരാളെ ദുബൈ പൊലീസ് പിടികൂടി. വ്യാജ ഉടമസ്ഥാവകാശ രേഖകൾ ചമച്ചാണ് 11.1 മില്യൺ ദിർഹം വിലമതിക്കുന്ന ലംബോർഗിനി മോഷ്ടിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റുരണ്ട് പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകായാണ്.

കാർ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് തന്റെ ആഡംബര കാർ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നതെന്നാണ് കാർ ഉടമയുടെ പരാതിയിൽ പറയുന്നത്. അടുത്ത കാലത്തായി വിവിധ എമിറേറ്റുകളിൽ ആഡംബര വാഹനങ്ങൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണം ആസൂത്രണം ചെയ്ത പ്രതിയാണ് പിടിയിലായത്.

TAGS :

Next Story