Quantcast

വാക്ക് പാലിച്ച്​ മോഹൻലാൽ; യു.എ.ഇയിലെ നഴ്സുമാരെ കാണാനെത്തി താരം

കഴിഞ്ഞ വർഷം അന്താരാഷ്​ട്ര നഴ്​സസ്​ ദിനത്തിൽ കോവിഡ്​ മുന്നണിപോരാളികൾക്ക്​ അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് ​യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന്​ മോഹൻലാൽ വാക്ക്​ നൽകിയത്​.

MediaOne Logo

Web Desk

  • Published:

    23 Aug 2021 6:52 PM GMT

വാക്ക് പാലിച്ച്​ മോഹൻലാൽ; യു.എ.ഇയിലെ നഴ്സുമാരെ കാണാനെത്തി താരം
X

നഴ്സുമാർക്ക്​ നൽകിയ വാക്ക് പാലിച്ച്​ മോഹൻലാൽ അവരെ കാണാനെത്തി. യു.എ.ഇയിലെത്തു​മ്പോള്‍ കാണാൻ വരാമോ എന്ന നഴ്​സുമാരുടെ ചോദ്യത്തിന് ഉത്തരം നൽകിയാണ്​ മോഹന്‍ലാൽ വന്നത്​. കഴിഞ്ഞ വർഷം അന്താരാഷ്​ട്ര നഴ്​സസ്​ ദിനത്തിൽ കോവിഡ്​ മുന്നണിപോരാളികൾക്ക്​ അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് ​യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന്​ മോഹൻലാൽ വാക്ക്​ നൽകിയത്​.

അബൂദബി വി.പി.എസ്​ ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ ലാലിനെ​ ഭീമൻ പൂക്കളമൊരുക്കിയാണ്​ നഴ്​സുമാർ സ്വീകരിച്ചത്​. മലയാളികൾ ഉൾപ്പെടെയുള്ള നഴ്​സുമാരുമായി മോഹന്‍ ലാൽ തുറന്നു സംവദിച്ചു. ​യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ താമസിക്കാമെന്നും ലാൽ പറഞ്ഞു.

ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നതായി പറഞ്ഞ മോഹൻ ലാൽ ഒത്തുചേരൽ ഒരുക്കിയതിന്​ വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് നന്ദിയും അറിയിച്ചു. മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ പരിപാടിയിൽ പ​ങ്കെടുത്തു. നഴ്​സുമാരായ സോണിയാ ചാക്കോ, പ്രിൻസി ജോർജ്, സിനു, മരിയ ഡു പ്ലൂയി തുടങ്ങിയവർ ലാലിനോട്​ ചോദ്യങ്ങൾ ഉന്നയിച്ചു.

300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലി​ന്‍റെ മുഖവും ഉൾപെടുത്തിയിരുന്നു. ജോൺ സുനിൽ സ്വാഗതവും മീഡിയോർ- സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

TAGS :

Next Story