WTC റൗണ്ട്എബൗട്ട് വികസന പദ്ധതി: ദുബൈയിൽ പുതിയ പാലം തുറന്നു
അൽ ബദായിൽ നിന്ന് 2nd ഡിസംബർ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാകും

ദുബൈ: വേൾഡ് ട്രേഡ് സെൻറർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി ദുബൈയിൽ പുതിയ പാലം തുറന്നു. 500 മീറ്റർ നീളമുള്ളതാണ് പാലം. ഇതോടെ അൽ ബദായിൽ നിന്ന് 2nd ഡിസംബർ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാകും. അവിടെ നിന്ന് ശൈഖ് റാഷിദ് റോഡിലേക്കും അൽ മുസ്തക്ബൽ സ്ട്രീറ്റിലേക്കും പ്രവേശിക്കാനുമാകും.
പാലത്തിലൂടെ മണിക്കൂറിൽ 1,200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. അൽ ബദായിൽ നിന്ന് ശൈഖ് റാഷിദ് സ്ട്രീറ്റിലേക്കും അൽ മുസ്തക്ബൽ സ്ട്രീറ്റിലേക്കുമുള്ള യാത്രാ സമയം എട്ട് മിനിറ്റിൽ നിന്ന് രണ്ട് മിനിറ്റായി കുറയ്ക്കുകയും ചെയ്യും.
Next Story
Adjust Story Font
16

