Quantcast

ഒ.ഐ.സി.സി ജുബൈൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഹുമൈദാൻ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സംഗമം ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2024-03-28 09:58:52.0

Published:

28 March 2024 9:15 AM GMT

OICC Jubail organized Iftar meet
X

ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന് പരിപാടിയിൽ മേഖലയിലെ പ്രമുഖരും ഒ.ഐ.സി.സി പ്രവർത്തകരും പൊതു ജനങ്ങളും ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്തു. കബീർ സലഫി റമദാൻ സന്ദേശം സദസ്സിന് കൈമാറി.

തുടർന്ന് നടന്ന സമ്മേളനം ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജുബൈൽ പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിജു കല്ലുമല മുഖ്യാതിഥിയായിരുന്നു. ശിഹാബ് കായംകുളം, അൻഷാദ് ആലം, റിയാസ് എൻ.പി, ആഷിഖ് പി കെ, വിൽസൺ തടത്തിൽ, നസീർ തുണ്ടിൽ എന്നിവർ ആശംസ നേർന്നു.

കുടുംബവേദി പ്രസിഡന്റ് നൂഹ് പാപ്പിനിശ്ശേരി, ഉസ്മാൻ കുന്നംകുളം, നജീബ് വക്കം, അജ്മൽ താഹ, മുർതദ, തോമസ് മാത്യു മാമൂടാൻ, ഷമീം, വൈശാഖ്, ലിബി ജെയിംസ്, ഡോ.പ്രിയ അരുൺ, ഫാറൂഖ്, വഹീദ ഫാറൂഖ്, റിനു മാത്യു, ഗസാലി, റഷീദ്, ഹസീബ്, ഫൈസൽ, അൻസാരി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. വിത്സൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു. .

TAGS :

Next Story