യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ പരസ്യത്തിന് പെർമിറ്റ് നിർബന്ധം
നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും പരസ്യദാതാക്കൾക്കും ഇന്ന് മുതൽ പരസ്യത്തിന് പെർമിറ്റ് നിർബന്ധമെന്ന് യുഎഇ മീഡിയ കൗൺസിൽ. ഇന്ന് മുതൽ നിയമെ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയയിലെ എല്ലാ പെയ്ഡ് അൺ പെയ്ഡ് പ്രൊമോഷൻസിനും, വെബ്സൈറ്റ്, ബ്ലോഗ് പോലുള്ള എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമിനും നിയമം ബാധകമാണ്.
പരസ്യത്തെ പ്രൊഫഷണലും, സുതാര്യവും, വിശ്വസനീയവുമാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകൾ ജനങ്ങളിലേക്കെത്തിക്കാതിരിക്കുക എന്നതാണ് പുതിയ നിയമത്തിൻ്റെ ലക്ഷ്യം. 2023 ലെ ഫെഡറൽ മീഡിയ ലോ നമ്പർ 55 പ്രകാരമാണ് ഈ നിയന്ത്രണം. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഓൺലൈൻ പബ്ലിക്കേഷൻ, സ്പോൺസേർഡ് കണ്ടന്റ് തുടങ്ങി എല്ലാ മേഖലക്കും ഇത് ബാധകമാണ്. അനുമതിക്ക് അപേക്ഷിക്കുന്നവർ 18 വയസ്സോ അതിന് മുകളിലോ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസം, കല, കായികം തുടങ്ങിയ മേഖലകളിൽ കണ്ടന്റ് ചെയ്യുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവരാണെങ്കിൽ അവരും നിയമം പാലിക്കേണ്ടതാണ്.
Adjust Story Font
16

