Quantcast

പൊന്നാനി സ്വദേശി അബൂദബിയിൽ നിര്യാതനായി

മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും

MediaOne Logo

Web Desk

  • Published:

    1 Sept 2025 10:44 AM IST

Ponnani native passes away in Abu Dhabi
X

അബൂദബി: പൊന്നാനി സ്വദേശി യുഎഇയിലെ അബൂദബിയിൽ നിര്യാതനായി. മാറഞ്ചേരി നീറ്റിക്കൽ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന ചക്കൻ തെങ്ങിൽ റാഫി(53)യാണ് ഹൃദയഘാതം മൂലം മരിച്ചത്.

പിതാവ്: പരേതനായ കുമ്പത് വളപ്പിൽ അബൂബക്കർ. മാതാവ്: പരേതയായ ഉമ്മു ചക്കൻ തെങ്ങിൽ. സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, ഷെരീഫ. ഭാര്യ ഷെറീന, മക്കൾ: ദാരി, മിഷാരി.

അബൂദബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.

TAGS :

Next Story