Quantcast

സേതുരാമയ്യർ ബുർജ് ഖലീഫയിൽ; ട്രെയിലർ പ്രദർശനം കാണാൻ മമ്മൂട്ടിയും

ട്രെയിലർ പ്രദർശനത്തിന് മമ്മൂട്ടി നേരിട്ട് എത്തിയതോടെ ആരാധകർ ആവേശക്കൊടുമുടിയിലായി.

MediaOne Logo

Web Desk

  • Updated:

    2022-04-30 07:40:25.0

Published:

29 April 2022 11:50 PM IST

സേതുരാമയ്യർ ബുർജ് ഖലീഫയിൽ; ട്രെയിലർ പ്രദർശനം കാണാൻ മമ്മൂട്ടിയും
X

ദുബൈ: ആരാധകരെ ആവേശത്തിലാഴ്ത്തി സേതുരാമയ്യർ ബുർജ് ഖലീഫയുടെ നെറുകയിൽ. സിബിഐ പരമ്പരയിലെ പുതിയ ചിത്രമായ സിബിഐ ഫൈവ് -ദി ബ്രെയിനിന്റെ ട്രെയിലർ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതിന് സാക്ഷിയാകാൻ മമ്മൂട്ടി കൂടി എത്തിയതോടെ ആരാധരുടെ ആവേശം ഇരട്ടിയായി. വെള്ളിയാഴ്ച രാത്രി യുഎഇ സമയം എട്ടരക്കാണ് സിബിഐ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞത്. നടൻമാരായ രഞ്ജി പണിക്കരും, രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.



TAGS :

Next Story