ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റമദാനിൽ സമയക്രമം നിശ്ചയിക്കാം
ആറു മണിക്കൂറിലേറെ ക്ലാസ് ഉണ്ടാകരുത്

ഷാർജ: റമദാൻ മാസത്തിൽ സ്വകാര്യ സ്കൂളുകൾക്ക് റമദാൻ സമയക്രമം സ്വന്തമായി നിശ്ചയിക്കാൻ അനുവാദം നൽകി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്.പി.ഇ.എ). സ്കൂൾ സമയം ആറ് മണിക്കൂറിൽ കൂടരുതെന്ന് അതോറിറ്റി വ്യക്തമാക്കി. അംഗീകൃത അക്കാദമിക് കലണ്ടറിനും പാഠ്യപദ്ധതിക്കും അനുസൃതമായി പ്രവൃത്തിസമയം തീരുമാനിക്കാവുന്നതാണ്. സർക്കുലർ പ്രകാരം കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. റമദാാനിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൗകര്യങ്ങളും പരിഗണിക്കണമെന്ന് സർക്കുലർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.
Next Story
Adjust Story Font
16

