Quantcast

മുഖ്യമന്ത്രിയുടെ ദുബൈ സന്ദർശനം; മലയാളത്തിൽ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

കേരളവുമായി യുഎഇക്കുള്ളത് സവിശേഷ ബന്ധമാണെന്നും ട്വീറ്റിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Feb 2022 3:41 PM GMT

മുഖ്യമന്ത്രിയുടെ ദുബൈ സന്ദർശനം; മലയാളത്തിൽ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
X

ദുബൈ സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ സ്വീകരണ ചിത്രവുമായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ എക്‌സ്‌പോ 2020ലെ കേരള വീക്കിൽ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ചാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്. 'കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.' അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

കൂടിക്കാഴ്ചയിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു.

Sheikh Mohammed bin Rashid Al Maktoum, Ruler of Dubai, tweeted in Malayalam with a welcome picture given by Kerala Chief Minister Pinarayi Vijayan during his visit to Dubai.

TAGS :

Next Story