യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനോടുള്ള വിശ്വാസം കുറയുന്നു; സർവേ പുറത്ത്
ഇൻസൈറ്റ് ഡിസ്‌കവറി നടത്തിയ സർവേയിലാണ് കണ്ടെത്തൽ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനോടുള്ള വിശ്വാസം കുറയുന്നുവെന്ന് സർവേ. ഇൻസൈറ്റ് ഡിസ്‌കവറി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 21 ശതമാനം പേരും ഇൻഫ്‌ളുവൻസേഴ്‌സ് കാറ്റഗറിയിലുള്ളവരെ ഏറ്റവും മോശം എന്നാണ് റാങ്ക് ചെയ്തത്.
സർവേയിൽ ടെലി കോളർമാർ, ക്രെഡിറ്റ് കാർഡ് വിതരണക്കാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്നിവരേക്കാൾ താഴെയാണ് ഇൻഫ്‌ളുവൻസേഴ്‌സ്. ഇൻസൈറ്റ് ഡിസ്‌കവറിയുടെ Worst Reputation in the UAE പഠനത്തിന്റെ ഭാഗമായാണ് കണ്ടെത്തൽ.
നിലവാരമില്ലാത്ത പ്രമോഷനുകളും തെറ്റിദ്ധരിപ്പിക്കുന്ന ഉപദേശങ്ങളും പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും യുഎഇയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ആറ് വർഷവും ക്രെഡിറ്റ് കാർഡ് വിതരണക്കാരും റിക്രൂട്ടേഴ്‌സുമായിരുന്നു ഏറ്റവും മോശം കാറ്റഗറിയിൽ മുന്നിലുണ്ടായിരുന്നത്. അതിനാണ് മാറ്റം സംഭവിച്ചത്. ഏറ്റവും വിശ്വാസമില്ലാത്ത രണ്ടാമത്തെ ജോലിയായി 19 ശതമാനം പേരും തെരഞ്ഞെടുത്തത് ടെലി കോളർമാരെയാണ്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിതരണക്കാർ, റിക്രൂട്ട്‌മെന്റ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഇങ്ങനെ പോകുന്നു പട്ടിക.
Adjust Story Font
16

