Quantcast

ലഹരിമരുന്ന്​ ഇടപാട്​ സംശയം: 200 ഓളം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ദുബൈ പൊലീസ്​ മരവിപ്പിച്ചു

ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട 47 ശതമാനം കേസുകളിൽ പ്രതികളെ അറസ്റ്റ്​ ചെയ്തതായും പൊലീസ്​ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-09 18:18:03.0

Published:

9 May 2023 6:16 PM GMT

Suspected drug dealing: Dubai police freezes around 200 social media accounts
X

യു.എ.ഇ: ലഹരിമരുന്ന്​ ഇടപാട്​ സംശയത്തെ തുടർന്ന് 200 ഓളം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ദുബൈ പൊലീസ്​ മരവിപ്പിച്ചു . ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട 47 ശതമാനം കേസുകളിൽ പ്രതികളെ അറസ്റ്റ്​ ചെയ്തതായും പൊലീസ്​ അറിയിച്ചു.

നടപ്പുവർഷം ആദ്യ പാദത്തിലെ കണക്കുകളാണ്​ ദുബൈ പൊലിസ്​ പുറത്തുവിട്ടത്​​. ഈ കാലയളവിൽ 238 കിലോ ലഹരി മരുന്നും 60 ലക്ഷം ലഹരി ഗുളിഗകളും പിടിച്ചെടുത്തു. ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊലീസ്​ മേധാവി ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുല്ല ഖലീഫ അൽ മർറിയാണ്​ കണക്കുകൾ അവതരിപ്പിച്ചത്​.

ലഹരി മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്ന​ 208 സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ്​ വിലക്കിയത്​. ​യു.എ.ഇയിൽ ആ​കെ കണ്ടെത്തിയ ലഹരി മരുന്നിന്‍റെ 36 ശതമാനവും ദുബൈ ​പൊലീസാണ്​ പിടികൂടിയത്​. കൊക്കൈൻ, ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്​, കറുപ്പ്​, കഞ്ചാവ്​, ഹാഷിഷ്​ തുടങ്ങിയവ പിടിച്ചെടുത്തതിൽപെടുന്നു.

ഇതിന്​ പുറമെ രാജ്യാന്തര തലത്തിൽ നടന്ന ലഹരിമരുന്ന്​ വേട്ടക്കും ദുബൈ പൊലീസ്​ പിന്തുണ നൽകി. ദുബൈ പൊലീസ്​ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന്​ 65 പേരെ ഈ വർഷം ആദ്യ പാദത്തിൽ പിടികൂടി. ഇതുമുഖേന കൊക്കൈൻ, കഞ്ചാവ്​, ഹെറോയിൻ ഉൾപെടെ 842 കിലോ ലഹരിമരുന്ന്​ പിടിച്ചെടുത്തു.


TAGS :

Next Story