Quantcast

ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് ബർദുബൈയിൽ; ഈവർഷം നിർമാണം ആരംഭിക്കും

2025ൽ നിർമാണം പൂർത്തിയാക്കും

MediaOne Logo

Web Desk

  • Updated:

    2023-01-12 18:54:37.0

Published:

12 Jan 2023 6:53 PM GMT

ലോകത്തെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് ബർദുബൈയിൽ; ഈവർഷം നിർമാണം ആരംഭിക്കും
X

ദുബൈ: ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തെ ആദ്യ മസ്ജിദ് ദുബൈ നഗരത്തിൽ സ്ഥാപിക്കും. 2025 ൽ മസ്ജിദിന്റെ നിർമാണം പൂർത്തിയാകുമെന്ന് ദുബൈ മതകാര്യ വകുപ്പ് അധികൃതർ അറിയിച്ചു. നഗരത്തിൽ ബർദുബൈ മേഖലയിലായിരിക്കും ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ മസ്ജിദ് നിർമിക്കുക. കൂറ്റൻ പ്രിന്റർ ഉപയോഗിച്ച് ത്രിമാന വസ്തുക്കൾ പ്രിന്റ് ചെയ്‌തെടുക്കുന്ന മാതൃകയിൽ കെട്ടിടം നിർമിക്കുന്ന സാങ്കേതിക വിദ്യയാണ് മസ്ജിദിന്റെ നിർമാണത്തിന് ഉപയോഗിക്കുക. 2000 ചതുരശ്ര അടി വിസ്തൃതിയിൽ വനിതകൾ ഉൾപ്പെടെ 600 പേർക്ക് ഒരേ സമയം മസ്ജിദിൽ പ്രാർഥന നിർവഹിക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന് എഞ്ചനീയറിങ് വിഭാഗം മേധാവി അലി അൽ ഹൽയാൻ അൽ സുവൈദി മീഡിയവണിനോട് പറഞ്ഞു.

ത്രീഡി പ്രിന്റഡ് മസ്ജിദിനായി കണ്ടെത്തിയ ബർദുബൈയിലെ കൃത്യമായ സ്ഥലം പിന്നീട് പ്രഖ്യാപിക്കും. ഈ വർഷം പള്ളിയുടെ നിർമാണം ആരംഭിക്കും. 2025 ൽ നിർമാണം പൂർത്തിയാക്കി മസ്ജിദ് വിശ്വാസികൾക്ക് തുറന്നുകൊടുക്കുമെന്നും ദുബൈ മതകാര്യ വകുപ്പ് അധികൃതർ പറഞ്ഞു. നിർമാണ മേഖലയിൽ സുപ്രധാനമാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പലരും ഇത് പരീക്ഷിക്കാൻ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് പള്ളി തന്നെ ഈ മാതൃകയിൽ നിർമിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു. സാധാരണ കെട്ടിട നിർമാണത്തെ അപേക്ഷിച്ച് 30 ശതമാനം നിർമാണ ചെലവ് കുറവാണ്.

വകുപ്പിന്റെ ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ശൈഖ് അഹമ്മദ് അൽ ശൈബാനി, എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി ബിൻ സായിദ് അൽ ഫലാസി, ബുത്തി അബ്ദുല്ല ജുമൈരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


The world's first mosque built using 3D printing technology will be established in Dubai

TAGS :

Next Story