യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്
സതേൺ ദുബൈയിൽ നടന്ന ആക്രമണത്തിലാണ് പരിക്കേറ്റത്

ദുബൈ: യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്. സതേൺ ദുബൈയിൽ നടന്ന ആക്രമണത്തിലാണ് പരിക്കേറ്റത്. ഇന്ത്യക്കാരൻ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികൾക്കാണ് പരിക്കേറ്റത്. അതേസമയം അൽ ബദായിൽ നടന്ന ആക്രമണത്തിലും 4 പേർക്ക് പരിക്കേറ്റു.
ആക്രമണങ്ങളിൽ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും, സേനയുമായി കരാറിലേർപ്പെട്ടിരുന്ന ഒരു മൊറോക്കൻ സിവിൽ ഉദ്യോഗസ്ഥനും മരണപ്പെട്ടു. കൂടാതെ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 8 പ്രവാസികളും കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ ആകെ 188 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ യുഎഇ പൗരന്മാർക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഈജിപ്ത്, സുഡാൻ തുടങ്ങി 29 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
8 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂസ് മിസൈലുകൾ, 36 ഡ്രോണുകൾ എന്നിവ യുഎഇ പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും യുഎഇ വിജയകരമായി പ്രതിരോധിച്ചു.
Adjust Story Font
16

