Quantcast

യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ-നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ

തുർക്കിയിൽ പത്ത്​ ബില്യൻ ഡോളറി​ന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട്​ പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്നാണ്​ പ്രതീക്ഷ.

MediaOne Logo

Web Desk

  • Updated:

    2021-11-24 17:09:02.0

Published:

24 Nov 2021 5:08 PM GMT

യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ-നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ
X

യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്​തമാക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട്​ 10 ബില്യൻ ഡോളർ ഫണ്ടിന്​ യു.എ.ഇ രൂപം നൽകും. തുർക്കിയിൽ നിക്ഷേപം നടത്തുന്നതിനാണ്​ തുക വിനിയോഗിക്കുക.

തുർക്കിയിൽ പത്ത്​ ബില്യൻ ഡോളറി​ന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട്​ പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്ന ​ പ്രതീക്ഷ പങ്കുവെച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഔദ്യോഗിക സന്ദർശന ഭാഗമായാണ്​ ധാരണ.​

ബുധനാഴ്​ച വൈകീട്ട്​ അങ്കാറയിലെത്തിയ ശൈഖ്​ മുഹമ്മദിനെ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​ന്റെ തുർക്കി സന്ദർശനം. തുർക്കിയിലെത്തിയ ശൈഖ്​ മുഹമ്മദിന്​ ഊഷ്​മള സ്വീകരണമാണ്​ ലഭിച്ചത്​. ഉർദുഗാൻ നേരിട്ട്​ പ​ങ്കെടുത്ത സ്വീകരണത്തിൽ യു.എ.ഇയുടെയും തുര്‍ക്കിയുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും പതാക ഉയർത്തുകയും ചെയ്​തു. ശൈഖ്​ മുഹമ്മദിന്​ആദരസൂചകമായി സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി.

വിവിധ മേഖലകളിലെ പങ്കാളിത്തവും പൊതു താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്​നങ്ങളും കൂടിക്കാഴ്​ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്യും. കഴിഞ്ഞ ആഗസ്​തിൽ ഇരുനേതാക്കളും ഫോൺ വഴി വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തിയിരുന്നു.

TAGS :

Next Story