ഗസ്സയുടെ പുനർനിർമാണത്തിന് 120കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ
ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം

ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിന് 120കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അധ്യക്ഷതയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസി’ന്‍റെ ആദ്യ യോഗത്തിൽ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദാണ് പ്രഖ്യാപനം നടത്തിയത്. സമാധാനം, സഹവർത്തിത്വം, പുരോഗതി എന്നിവക്കുള്ള വഴി തുറക്കാനാണ് സഹായം ലക്ഷ്യമിടുന്നതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
യുഎഇ ഇതിനകം ഏകദേശം 300കോടി ഡോളറിന്‍റെ സഹായം നൽകിയിട്ടുണ്ട്. പുതിയതായി പ്രഖ്യാപിച്ച 120കോടി ഡോളർ സഹായം ‘ബോർഡ് ഓഫ് പീസ്’ വഴി പുനർനിർമാണവും മനുഷ്യാവകാശ സഹായ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയും യു.എസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഉതൈബയും പങ്കെടുത്തു. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഓരോ ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു.
Adjust Story Font
16

