Quantcast

യുഎഇ-ആസ്‌ത്രേലിയ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

MediaOne Logo

Web Desk

  • Published:

    7 Jun 2022 1:20 AM GMT

യുഎഇ-ആസ്‌ത്രേലിയ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്
X

യുഎഇ-ആസ്‌ത്രേലിയ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് മത്സരം ഇന്ന് ഖത്തറില്‍ നടക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന അഹ്മദ് ബിന്‍ അലി സ്റ്റേഡിയ(അല്‍ റയ്യാന്‍)ത്തില്‍ രാത്രി 9 നാണ് മത്സരം നടക്കുന്നത്.

ജയിക്കുന്നവര്‍ക്ക് ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരം കളിക്കാന്‍ യോഗ്യത ലഭിക്കും. ലാറ്റിനമേരിക്കയില്‍ നിന്നുള്ള പെറുവാണ് പ്ലേ ഓഫിലെ എതിരാളികള്‍. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായാണ് യു.എ.ഇയും ആസ്‌ത്രേലിയയും വരുന്നത്. മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ദോഹ മെട്രോ സര്‍വീസ് രാത്രി ഒരുമണിവരെ നീട്ടിയിട്ടുണ്ട്.

TAGS :

Next Story