ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി; യുഎഇ പ്രതിനിധി സംഘം അബൂദബി കിരീടാവകാശിയുടെ നേതൃത്വത്തിൽ
ഉച്ചകോടി ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ

അബൂദബി: ഇന്ത്യയിലെ എഐ ഇംപാക്ട് ഉച്ചകോടിയിൽ യുഎഇ പ്രതിനിധി സംഘത്തെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നയിക്കും. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലാണ് ഉച്ചകോടി. നൂതന സാങ്കേതികവിദ്യകളിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും എഐ പരിഹാരങ്ങൾ ഉപയോഗിക്കുന്നതിൽ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ഉച്ചകോടിയിലെ യുഎഇയുടെ പങ്കാളിത്തം സഹായിക്കും.
ഭരണതലത്തിൽ എഐ ഉപയോഗപ്പെടുത്താനായി ഉന്നതതല സെഷനുകൾ ഉച്ചകോടിയിൽ ഉണ്ടായിരിക്കും. രാഷ്ട്രത്തലവന്മാർ, സർക്കാർ നേതാക്കൾ, നയരൂപകർത്താക്കൾ, 100-ലധികം രാജ്യങ്ങളിലെ വിദഗ്ധർ പ്രതിനിധി സംഘങ്ങൾ എന്നിവർ സെഷനുകളിൽ പങ്കെടുക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള എഐയിൽ വൈദഗ്ധ്യം നേടിയ 300-ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും.
Adjust Story Font
16

