Quantcast

തുമ്മൽ, തലവേദന, അലർജി? റൂമിലെ എസി പരിശോധിക്കണമെന്ന് യുഎഇയിലെ വിദഗ്ധർ

മലിന വായു പുറത്തുവരാനും ആരോഗ്യപ്രശ്‌നമുണ്ടാകാനും ഇടയുണ്ടെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    30 May 2026 2:19 PM IST

UAE experts recommend checking the AC in the room
X

ദുബൈ:താപനില ഉയരുന്ന സാഹചര്യത്തിൽ എസി ഉപയോഗം വർധിക്കുന്നതിനാൽ അവ പരിശോധിക്കണമെന്ന് വിദഗ്ധർ. കൃത്യമായി വൃത്തിയാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടില്ലെങ്കിൽ മലിന വായു പുറത്തുവരാനും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും ഇടയുണ്ടെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇടയ്ക്കിടെയുള്ള തുമ്മൽ, തലവേദന, തൊണ്ടയിലെ അസ്വസ്ഥത തുടങ്ങിയവ പൊടിയോ കാലാവസ്ഥാ വ്യതിയാനമോ മൂലമാണെന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാൽ എസി വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

കാലക്രമേണ എസി ഫിൽട്ടറുകൾ, ഡക്റ്റുകൾ, കോയിലുകൾ എന്നിവയിൽ പൂപ്പൽ, പൊടി, ഈർപ്പം എന്നിവ അടിഞ്ഞുകൂടാമെന്നും പ്രത്യേകിച്ച് രാജ്യത്തെ ചൂടും ഈർപ്പവും ഉള്ള വേനൽക്കാല മാസങ്ങളിൽ ഇതിന് സാധ്യത കൂടുമെന്നും എസി മെയിന്റനൻസ് സേവനം നൽകുന്ന ഹോം സർവീസസ് പ്ലാറ്റ്ഫോമായ ജസ്റ്റ്ലൈഫ് പറയുന്നു. 30 ശതമാനം വരെ വീടുകളിൽ എസി സിസ്റ്റങ്ങൾക്കുള്ളിൽ പൂപ്പൽ അടിഞ്ഞുകൂടാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് പൂപ്പൽ അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ 70 ശതമാനം വർധനവുണ്ടായതായും ജസ്റ്റ്ലൈഫ് റിപ്പോർട്ട് ചെയ്തു.

എസി സംവിധാനങ്ങളിലെ വൃത്തിയില്ലായ്മ ചുമ, അലർജി, മൂക്കടപ്പ്, തലവേദന, ശ്വാസതടസ്സം തുടങ്ങിയവ വർധിപ്പിച്ചേക്കുമെന്ന് അബൂദബിയിലെ മെഡിയോർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. ഷെറിൻ ഹുസൈൻ പറയുന്നത്. കുട്ടികൾ, പ്രായമായവർ, ആസ്ത്മ, അലർജി രോഗികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകൾ എന്നിവരെ ഇത് കൂടുതൽ ബാധിച്ചേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വേനൽക്കാലത്ത് എസി ഉപയോഗം കൂടുമെന്നിരിക്കെ അവ സർവീസ് ചെയ്യണമെന്നും ഫിൽട്ടറുകൾ മാറ്റിസ്ഥാപിക്കുകയോ പതിവായി വൃത്തിയാക്കുകയോ ചെയ്യണമെന്നും വിദഗ്ധർ ശിപാർശ ചെയ്യുന്നു.

TAGS :

Next Story