Quantcast

യുഎഇ ഇന്ന് പ്രതിരോധിച്ചത് 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും

ആകെ 11 മരണം, 169 പേർക്ക് പരിക്ക്

MediaOne Logo

Web Desk

  • Published:

    26 March 2026 8:56 PM IST

UAE intercepts 15 ballistic missiles and 11 drones today
X

അബൂദബി: മാർച്ച് 26-ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചു. ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ, യുഎഇ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,826 ഡ്രോണുകളുമാണ് തടഞ്ഞത്.

ആക്രമണങ്ങളുടെ ഫലമായി സായുധ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു, കൂടാതെ സായുധ സേനാ കരാറിലുണ്ടായിരുന്ന മൊറോക്കൻ പൗരനും കൊല്ലപ്പെട്ടു. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ടുപേരും പേർ കൊല്ലപ്പെട്ടു. ഇങ്ങനെ ആകെ 11 പേരാണ് കൊല്ലപ്പെട്ടത്. ആകെ 169 പേർക്ക് പരിക്കേറ്റു.

TAGS :

Next Story