Quantcast

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

യുഎഇ പ്രസിഡന്റ്​ എന്ന നിലയിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയായിരിക്കും ഇത്​.

MediaOne Logo

Web Desk

  • Published:

    15 Aug 2023 6:43 PM GMT

UAE President to attend G20 Summit
X

അബൂദബി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ്​ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പങ്കെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമായിരിക്കെ, ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അബൂദബി സന്ദർശന വേളയിൽ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

ഡൽഹിയിൽ ഇന്ത്യയുടെ അധ്യക്ഷത‌യിൽ ചേരുന്ന ജി20 ഉച്ചകോടിയിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ​ങ്കെടുക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ പറഞ്ഞു. അബൂദബിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ​​​ങ്കെടുത്തു സംസാരിക്കുകയായിരുന്നു അംബാസഡർ.

യുഎഇ പ്രസിഡന്റ്​ എന്ന നിലയിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയായിരിക്കും ഇത്​. അറബ്​ ലോകത്തെ പ്രധാന ഭരണാധികാരികളെ ജി20 ഉച്ചകോടിയിൽ എത്തിക്കാൻ തിരക്കിട്ട നടപടികളാണ്​ ഇന്ത്യ തുടരുന്നത്​.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടാൻ കാരണം ഇരു രാഷ്ട്രങ്ങളിലെയും ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണമാണെന്ന്​ അംബാസഡർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ അബൂദബി സന്ദര്‍ശന വേളയിൽ ഇരു രാജ്യങ്ങളുടെയും വ്യാപാരം കൂടുതല്‍ ശക്തമാക്കാൻ പ്രാദേശിക കറന്‍സി വിനിമയം യാഥാർഥ്യമാക്കിയതും വലിയ നേട്ടമാണ്​.

ഏറ്റവും കൂടുതൽ ഇന്ത്യക്കാൻ തൊഴിലെടുക്കുന്ന വിദേശ രാജ്യവും യുഎഇയാണ്​. 35 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നതെന്നാണ്​കണക്ക്. ജിസിസി രാജ്യങ്ങളിലുള്ള ആകെ പ്രവാസികളുടെ 45 ശതമാനം വരുമിത്​.



TAGS :

Next Story