Quantcast

വെൽക്കം ടു ദുബൈ, പെരുന്നാളിൽ ദുബൈയിലെത്തിയത് ആറു ലക്ഷത്തിലേറെ പേർ

ദുബൈ ജി.ഡി.ആർ.എഫ്.എയാണ് സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    11 Jun 2025 10:34 PM IST

വെൽക്കം ടു ദുബൈ, പെരുന്നാളിൽ ദുബൈയിലെത്തിയത് ആറു ലക്ഷത്തിലേറെ പേർ
X

ദുബൈ: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈയിലെത്തിയത് ആറു ലക്ഷത്തിലേറെ സഞ്ചാരികൾ. ദുബൈ ജി.ഡി.ആർ.എഫ്.എയാണ് സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ടത്. ആഗോള ടൂറിസം ഭൂപടത്തിൽ ദുബൈയെ ശക്തമായി അടയാളപ്പെടുത്തുന്നതാണ് സഞ്ചാരികളുടെ എണ്ണം.

ബലി പെരുന്നാൾ അവധി ദിവസങ്ങളായ ജൂൺ അഞ്ചു മുതൽ എട്ടു വരെ, ദുബൈയിലെ എൻട്രി-എക്സിറ്റ് പോയിന്റുകളിലൂടെ 6.29 ലക്ഷം പേർ കടന്നു പോയി എന്നാണ് ദുബൈ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ ജി.ഡി.ആർ.എഫ്.എയുടെ കണക്ക്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഭൂരിഭാഗം യാത്രക്കാരും കടന്നു പോയത്. 5.81 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. തെക്കു കിഴക്കൻ അതിർത്തിയായ ഹത്ത വഴി 46,863 യാത്രക്കാരും കടൽ വഴി 1,169 പേരും യാത്ര ചെയ്തു.

ലോകത്തുടനീളമുള്ള സഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം അടയാളപ്പെടുന്നതാണ് ഈ കണക്കുകളെന്ന് ദുബൈ എയർപോർട്ട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ തലാൽ അൽ ഷാൻഖീതി പറഞ്ഞു. സ്മാർട്ട് ഗേറ്റുകളിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവം യാത്രക്കാർക്ക് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story