Quantcast

വീൻ മർജാൻ റിസോർട്ടിലേക്ക് പാലം; നിർമാണം പാതി പിന്നിട്ടു

യുഎഇ ദേശീയ പാതകളുമായി ബന്ധിപ്പിക്കും

MediaOne Logo

Web Desk

  • Published:

    3 Feb 2026 3:50 PM IST

Wynn Bridge to link Al Marjan Island resort directly to UAEs E311, E611 highways
X

ദുബൈ: റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിൽ ഒരുങ്ങുന്ന വീൻ റിസോർട്ടിനെ ദുബൈയിലെ പ്രധാന ഹൈവേകളായ E311, E611 എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 'വീൻ ബ്രിഡ്ജിന്റെ' നിമാണം പുരോഗമിക്കുന്നു. 548 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ 48 ശതമാനം പണികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പൈലിങ് ജോലികൾ പൂർത്തിയാക്കിയ പാലത്തിന്റെ പത്ത് സപ്പോർട്ടിങ്ങ് പില്ലറുകളിൽ ഒമ്പത് എണ്ണത്തിന്റെയും പൈൽ ക്യാപ്പുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. 2026 അവസാനത്തോടെ പാലം തുറന്നു കൊടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

വീൻ റിസോർട്ടിന്റെ നിർമാണവും അതിവേ​ഗം പുരോ​ഗമിക്കുകയാണ്. 2027വേനൽകാലത്തിന് മുമ്പായി റിസോർട്ട് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ദ്വീപിൽ നിർമാണം നടക്കുന്ന 299 മീറ്റർ ഉയരമുള്ള പ്രധാന ടവറിന്റെ 71-ാം നില വരെയുള്ള കോൺക്രീറ്റ് ജോലികളും പൂർത്തിയായി. ടവറിന്റെ മുകളിലെ സ്റ്റീൽ റൂഫ് ക്രൗൺ ഇൻസ്റ്റാളേഷൻ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 60ലധികം ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ വമ്പൻ പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. 1,500-ലധികം അതിഥികൾക്ക് താമസിക്കാവുന്ന മുറികൾ, സ്യൂട്ടുകൾ, ടൗൺഹൗസുകൾ, മറീന എസ്റ്റേറ്റുകൾ എന്നിവയുണ്ടാകും. ഇതിന്റെ സ്ട്രക്ചറൽ ജോലികൾ പൂർത്തിയായി. കൂടാതെ വൈവിധ്യമാർന്ന ഭക്ഷണശാലകൾ, വിനോദ-ആരോഗ്യ കേന്ദ്രങ്ങൾ, ഇവന്റ് സ്പേസുകൾ, പ്രൈവറ്റ് ബീച്ച്, ഡീപ്-വാട്ടർ മറീന എന്നിവയുമുണ്ടാകും.

റിസോർട്ടിലെ ജീവനക്കാർക്കായി 'ഒയാസിസ്: എ വീൻ കമ്മ്യൂണിറ്റി'എന്ന പേരിൽ പ്രത്യേക താമസസൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 26 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കമ്മൂണിറ്റി ഏരിയയിൽ 15 റെസിഡൻഷ്യൽ കെട്ടി‍ങ്ങളിലായി 7000 ജീവനക്കാർക്ക് താമസിക്കാനാകും. നിലവിൽ റിസോർട്ടിന്റെ മുൻഭാഗത്തെ ഗ്ലാസ് ഫിറ്റിങ് 83 ശതമാനവും പൂർത്തിയായിട്ടുണ്ട്. ആഭ്യന്തര ജോലികളും മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികളും ഇപ്പോൾ സജീവമായി നടന്നുവരികയാണ്. 2027-ൽ റിസോർട്ട് പ്രവർത്തനമാരംഭിക്കുന്നതോടെ മേഖലയിലെ വിനോദസഞ്ചാര രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story