Quantcast

നടന്നും തുണയാകാം; ഓരോ 1000 ചുവടുകൾക്കും 10 ദിർഹം സംഭാവന

'എ സ്​റ്റെപ്​ ഫോർ ലൈഫ്​' എന്ന പേരിലാണ്​ പദ്ധതി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-24 18:47:59.0

Published:

24 March 2023 6:44 PM GMT

Walking, help, donation, steps,
X

ദുബൈ: റമദാനിൽ നാം വെക്കുന്ന ഓരോ ചുവടുകളും ജീവകാരുണ്യ മേഖലക്കുള്ള സംഭാവനകളാക്കി മാറ്റാനുള്ള മികച്ച പദ്ധതിയുമായി ദുബൈ. ഇസ്​ലാമിക അഫയേഴ്സ്​ ആന്‍റ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ്​ഡിപാർട്ട്മെന്‍റും ദുബൈ സ്പോർട്സ്​ കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്നാണ്​ ഈ വേറിട്ട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്​.

'എ സ്​റ്റെപ്​ ഫോർ ലൈഫ്​' എന്ന പേരിലാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ്​ പദ്ധതി നടപ്പാക്കുക​. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്​ലാമിക കാര്യ വകുപ്പ്​ ജലീലിയ ഫൗണ്ടേഷന്​ നൽകും. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന്​ സംഭാവന നൽകാനാണ്​ ലക്ഷ്യമിടുന്നത്​. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യ രംഗത്തെ ​ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരം കൂടിയാണ്​ സംഘാടകർ ഒരുക്കുന്നത്​. ഓരാ ദിവസവും 10,000 സ്​റ്റെപ്പെങ്കിലും പൂർത്തീകരിക്കുന്നവർക്ക്​ റാഫിൾ ഡ്രോയിലേക്ക്​ അവസരം ലഭിക്കും. റമദാന്‍റെ അവസാനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക്​ ആപ്പിൾ വാച്ച്​ സമ്മാനമായി ലഭിക്കും. കൂടുതൽ ദിവസം ലക്ഷ്യം പൂർത്തീകരിക്കുന്നവർക്ക്​ വിജയ സാധ്യതയേറും. ഓരോ മിനിറ്റിലും എത്ര പേർ എത്ര ദൂരം നടന്നു എന്ന്​ ആപ്പിലൂടെ മനസിലാക്കാൻ കഴിയും.സ്​റ്റെപ്പി (Steppi) എന്ന ആപ്പ്​ ഫോണിൽ ഡൗൺലോഡ്​ ചെയ്ത്​ ആർക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാമെന്ന്​ സംഘാടകർ അറിയിച്ചു

TAGS :

Next Story