Quantcast

സ്‌കൂളുകളിൽ ശൈത്യകാല അവധി; ഷാർജയിൽ സ്‌കൂളുകൾ അടച്ചു

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങൾ സാധാരണ രീതിയിലാണ് നടപ്പുപാദത്തിൽ പ്രവർത്തിച്ചത്.

MediaOne Logo

Web Desk

  • Published:

    8 Dec 2022 6:49 PM GMT

സ്‌കൂളുകളിൽ ശൈത്യകാല അവധി; ഷാർജയിൽ സ്‌കൂളുകൾ അടച്ചു
X

യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധി ആരംഭിക്കുന്നു. ഷാർജയിലെ സ്‌കൂളുകൾ വ്യാഴാഴ്ച അടച്ചു. മറ്റിടങ്ങളിൽ വെള്ളിയാഴ്ചയാണ് അടയ്ക്കുന്നത്. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് സ്‌കൂളുകൾ തുറക്കുക.

ഏഷ്യൻ സ്‌കൂളുകളിലെ രണ്ടാംപാദ അധ്യയനമാണ് ഇപ്പോൾ അവസാനിക്കുന്നത്. അതേസമയം, ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ ആദ്യ പാദ ക്ലാസുകളും നാളെയോടെ തീരും. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങൾ സാധാരണ രീതിയിലാണ് നടപ്പുപാദത്തിൽ പ്രവർത്തിച്ചത്.

2023 ജനുവരി രണ്ട് മുതലാണ് ഏഷ്യൻ സ്‌കൂളുകളിൽ മൂന്നാം പാദത്തിന്റെ ആരംഭം. വാർഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളും നടക്കുക ഈ ഘട്ടത്തിലാണ്.

ഈ മാസം തുടക്കത്തിൽ യു.എ.ഇ ദേശീയദിന അവധി വന്നതിനാൽ വിദ്യാർഥികൾക്ക് ഒരാഴ്ച മാത്രമാണ് ഡിസംബറിൽ പ്രവർത്തിദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാൽ പല കുടുംബങ്ങളും അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ക്രിസ്മസ് ആഘോഷവും പുതുവർഷാഘോഷവും സ്വദേശത്ത് വച്ച് ആകാമെന്ന സൗകര്യവും അവധിയിലൂടെ ലഭിക്കും. എല്ലാ അവധിക്കാലത്തേയും പോലെ ഉയർന്ന വിമാന നിരക്കാണ് ഈ സമയത്തും വിമാന കമ്പനികൾ ഈടാക്കുന്നത്. ഇന്ത്യൻ സെക്ടറിൽ വിമാന യാത്രാനിരക്ക് വീണ്ടും ഉയർന്നിരിക്കുകയാണ്.

TAGS :

Next Story