ക്രിക്കറ്റിലും വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി
വസിം ജാഫറിന്‍റെ വിവാദം നേരിട്ട് പറയാതെയാണ് രാഹുലിൻെ പരാമർശം.

ക്രിക്കറ്റിലും വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വസിം ജാഫറിന്‍റെ രാജിയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണമെന്നോണമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വസിം ജാഫറിന്‍റെ വിവാദം നേരിട്ട് പറയാതെയാണ് രാഹുലിൻെ പരാമർശം.
In the last few years, hate has been normalised so much that even our beloved sport cricket has been marred by it.
— Rahul Gandhi (@RahulGandhi) February 13, 2021
India belongs to all of us.
Do not let them dismantle our unity.
" കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെറുപ്പ് പ്രചാരണം സാധാരണമായിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റിനെ പോലും അത് പിടികൂടിയിരിക്കുകയാണ്. ഇന്ത്യ എല്ലാവരുടേതുമാണ്. നമ്മുടെ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ " - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫർ രാജിവെച്ചത്.
തന്‍റെ അനുവാദമില്ലാതെ ടീമിൽ മാനേജർ മാറ്റങ്ങൾ വരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാൽ, വസീം ജാഫർ മതത്തിന്‍റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം മാനേജറും ഉന്നയിച്ചു.
Adjust Story Font
16

