'പഞ്ചസാരയുടെ ഉപയോഗം നിർത്തിയാൽ മാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല, ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കണം': നിർദേശവുമായി ആരോഗ്യ വിദഗ്ധ
ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത് ഇന്ത്യയിലാണ്, അതിനുള്ള കാരണവും ഡോക്ടർ പറയുന്നു

- Published:
18 Jan 2026 8:12 PM IST

ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്നതായാണ് റിപ്പോർട്ട്. പ്രരോഗം കാരണം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുകയാണ്. പഞ്ചസാരയുടെ ഉപയോഗമാണ് പ്രമേഹത്തിന് കാരണമെന്ന് കുറ്റപ്പെടുത്തുമെങ്കിലും, യഥാർത്ഥ പ്രശ്നം അത് മാത്രമല്ല. വളരെ ആഴത്തിലുള്ള പ്രശ്നങ്ങൾ വേറെയും ഉണ്ടെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു. വ്യായാമ രഹിതമായ ദിനചര്യകൾ മുതൽ ഉറക്കക്കുറവ്, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവവരെ ഇതിന് കാരണമാണ്. പ്രമേഹം വെറും ഭക്ഷണക്രമത്തെ മാത്രമല്ല, ജീവിതശൈലി മാറ്റുന്ന ഒരു രോഗമായി വർദ്ധിച്ചുവരികയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത് ഇന്ത്യയിലാണ്. കണ്ടെത്തപ്പെടാതെയോ ചികിത്സിക്കപ്പെടാതെയോ തുടരുന്ന കേസുകൾ അനേകമാണ്. പ്രായം, ഭാരം, ഭൂമിശാസ്ത്രം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രശ്നങ്ങൾ.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ആഗോള ആരോഗ്യ കണക്കുകൾ പ്രകാരം, ദശലക്ഷക്കണക്കിന് മുതിർന്നവർ ഇതിനകം തന്നെ പ്രമേഹ രോഗികളായി ജീവിക്കുന്നുണ്ട്. പ്രധാന ശതമാനം പേർക്കും ഇപ്പോഴും അതിനെക്കുറിച്ച് അറിയില്ല. ഒരു നിശബ്ദ രോഗമായതിനാൽ, സങ്കീർണമായ പ്രശ്നങ്ങൾ ആരംഭിച്ചതിനുശേഷം മാത്രമേ ആളുകൾ പലപ്പോഴും ഡോക്ടർമാരുടെ സഹായം തേടാറുള്ളൂ. ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ സ്ഥാപകയും സിഇഒയുമായ പോഷകാഹാര വിദഗ്ധ ഡോ. രോഹിണി പാട്ടീൽ ചൂണ്ടിക്കാണിക്കുന്നതെന്തെന്നാൽ രോഗത്തിൻ്റെ കാരണക്കാരനായി പഞ്ചസാരയെ മാത്രം കാണുന്നത് വളരെ വലിയ ഒരു പ്രശ്‌നത്തെ ലഘൂകരിക്കുന്നുവെന്നാണ്.
ഇന്ത്യയുടെ പ്രമേഹ രോഗികളുടെ വർദ്ധന പഞ്ചസാരയുടെ അളവ് കൊണ്ട് മാത്രം വിശദീകരിക്കാനാവില്ല. ശാരീരിക നിഷ്‌ക്രിയത്വം, സമ്മർദ്ദം, ഉറക്ക രീതികൾ, ജീവിതശൈലി ശീലങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ശരീരം ഭക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും അവർ പറയുന്നു.
നാരുകൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ പലപ്പോഴും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ, ഉയർന്ന ഗ്ലൈസെമിക് ഭക്ഷണക്രമങ്ങൾ എന്നിവയാൽ മാറ്റിസ്ഥാപിക്കപ്പെടുന്നു. ഈ മാറ്റം ഇൻസുലിൻ ആവശ്യകത വർദ്ധിപ്പിക്കുകയും ഉപാപചയ സമ്മർദ്ദം (accelerates metabolic stress) ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നഗരവത്ക്കരണം, ആളുകൾ കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല, അവരുടെ ശരീരം ഭക്ഷണം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെയും മാറ്റിമറിച്ചുവെന്ന് ഡോ. പാട്ടീൽ വിശദീകരിക്കുന്നു. നഗരവൽക്കരണവും പോഷകാഹാര പരിവർത്തനങ്ങളും ഉപാപചയ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചു. ഇത് ഇന്ത്യക്കാരിൽ കുറഞ്ഞ ശരീരഭാരമുള്ളവരിൽ പോലും ഇൻസുലിൻ പ്രതിരോധത്തിന് ഇരയാക്കുന്നുവെന്നും അവർ പറയുന്നു.
ഇന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലും ഒഫീസിലിരുന്ന് ചെയ്യുന്ന ജോലികൾ, ദീർഘമായ യാത്രാ സമയം, സ്‌ക്രീൻ അമിതമായി ഉപയോഗിക്കുന്ന ജോലികൾ, കുറഞ്ഞ ശാരീരിക ചലനം എന്നിവ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മെലിഞ്ഞതായി കാണപ്പെടുന്ന ആളുകൾ പോലും ഉപാപചയ പ്രവർത്തന വൈകല്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ഉഉയർന്ന വിസറൽ കൊഴുപ്പും കുറഞ്ഞ ഇൻസുലിൻ സംവേദനക്ഷമതയും കാരണം വ്യക്തികൾക്ക് താഴ്ന്ന ബിഎംഐ ലെവലിൽ പ്രമേഹം ഉണ്ടാകുന്നു. ദൈനംദിനമായ ശാരീരിക ചലനം ഓപ്ഷണലല്ല. ശാരീരിക പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഭക്ഷണക്രമംകൊണ്ട് മാത്രം ആരോഗ്യം സംരക്ഷിക്കാൻ കഴിയില്ലെന്നും ഡോ. പാട്ടീൽ പറയുന്നു.
പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളായി വിട്ടുമാറാത്ത സമ്മർദ്ദവും ഉറക്കക്കുറവും മാറുന്നു. പക്ഷേ അവ തിരിച്ചറിയപ്പെടുന്നില്ല. നീണ്ട ജോലി സമയം, ക്രമരഹിതമായ ഉറക്ക ചക്രങ്ങൾ, നിരന്തരമായ മാനസിക സമ്മർദ്ദം എന്നിവ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വഷളാക്കുകയും ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, നിയന്ത്രിക്കാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു, ഇത് ഇൻസുലിൻ പ്രതിരോധത്തെയും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടലിനെയും നേരിട്ട് ബാധിക്കുന്നു.
ദക്ഷിണേഷ്യയിലുള്ളവർക്ക് ഇൻസുലിൻ പ്രതിരോധത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഉയർന്ന ജനിതക പ്രവണതയുണ്ട്. ഈ ജനിതകം അപകടസാധ്യത ആധുനിക ജീവിതശൈലി ശീലങ്ങളുമായി ചേരുമ്പോൾ, പ്രമേഹം നേരത്തെ വികസിക്കുകയും വേഗത്തിൽ വർദ്ധിക്കുകയും ചെയ്യുന്നു.
ഇതിന് നേരത്തെയുള്ള പരിശോധന നിർണായകമാക്കുന്നുവെന്ന് ഡോ. പാട്ടീൽ പറയുന്നു. സുസ്ഥിരമായ പ്രമേഹ പ്രതിരോധവും, നിയന്ത്രണവും ദൈനംദിന വ്യായാമം, സമ്മർദ്ദ നിയന്ത്രണം, നേരത്തെയുള്ള പരിശോധന എന്നിവയുമായി ഭക്ഷണക്രമം ക്രമീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രമേഹരോഗ നിർണയത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വൈകിയുള്ള രോഗനിർണയമാണ്. പരിശോധനയുടെ അഭാവം, HbA1c പരിശോധനയുടെ ലഭ്യതയില്ലായിമ, അവബോധത്തിന്റെ അഭാവം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവരാക്കി മാറ്റുന്നു. ഇത് ഹൃദ്രോഗം, വൃക്കകളുടെ പരാജയം, പെരിഫറൽ നാഡിക്ക് കേടുപാടുകൾ, കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും, പതിവായി പരിശോധന നടത്തുക, സുസ്ഥിരമായ ഭക്ഷണശീലങ്ങൾ, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, സമ്മർദ്ദവും ഉറക്ക നിയന്ത്രണവും, പൊതുജനാരോഗ്യ അവബോധം ശക്തിപ്പെടുത്തുക തുടങ്ങിയ ഇതിനുള്ള പരിഹാരമാണ്.
Adjust Story Font
16
