Quantcast

കിടക്കയിൽ‍ പ്രത്യേക സൈഡ് വേണ്ടവരാണോ നിങ്ങൾ...? പിന്നിലെ കാരണമിതാണ്

വെറുമൊരു ശീലത്തിനപ്പുറം, ഇതിന് പിന്നിൽ രസകരമായ ചില മനഃശാസ്ത്രപരമായ കാരണങ്ങളും ശാസ്ത്രീയ വശങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-15 09:54:03.0

Published:

15 Feb 2026 3:23 PM IST

കിടക്കയിൽ‍ പ്രത്യേക സൈഡ് വേണ്ടവരാണോ നിങ്ങൾ...? പിന്നിലെ കാരണമിതാണ്
X

"അങ്ങോട്ട് മാറി കിടന്നേ, ഇത് എന്റെ സൈഡാണ്!" ഈ ഡയലോഗ് നിങ്ങളുടെ വീട്ടിലും സ്ഥിരമാണോ? ലോകം മുഴുവൻ ചുറ്റിക്കറങ്ങിയാലും രാത്രി ഉറങ്ങാൻ നേരം കട്ടിലിന്റെ ഒരു പ്രത്യേക സൈഡിൽ തന്നെ ചുരുണ്ടുകൂടുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെറുമൊരു ശീലമെന്ന് കരുതി തള്ളിക്കളയാൻ വരട്ടെ, നിങ്ങൾ കട്ടിലിന്റെ ഇടത് വശമാണോ അതോ വലത് വശമാണോ തിരഞ്ഞെടുക്കുന്നത് എന്നത് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പറയും. വെറുമൊരു ശീലത്തിനപ്പുറം, ഇതിന് പിന്നിൽ രസകരമായ ചില മനഃശാസ്ത്രപരമായ കാരണങ്ങളും ശാസ്ത്രീയ വശങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യസഹജമായ ശീലങ്ങളും ചുറ്റുപാടുകളുമാണ് ഈ പ്രത്യേക ഇഷ്ടത്തിന് പിന്നിൽ.

നമ്മുടെ തലച്ചോറ് എപ്പോഴും ഒരു പ്രത്യേക ക്രമവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നുണ്ട്. ഒരു വശത്ത് കിടന്ന് ഉറങ്ങി ശീലിക്കുമ്പോൾ, ആ ഭാഗം നമുക്ക് ഏറ്റവും സുരക്ഷിതമായ ഒരിടമായി മാറുന്നു. പെട്ടെന്ന് വശം മാറുമ്പോൾ നമ്മുടെ ഉള്ളിലെ ഉറക്കത്തിന്റെ താളം തെറ്റുകയും അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്യും. മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യരും തങ്ങളുടെ തട്ടകം അല്ലെങ്കിൽ പ്രദേശം അടയാളപ്പെടുത്താൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് സ്വന്തം സ്ഥാനം കൈവിട്ടുപോകുമ്പോൾ അസ്വസ്ഥത തോന്നുന്നത്.

മുറിയുടെ വാതിലിനോടുള്ള അകലവും ജനലിന്റെ സ്ഥാനവുമൊക്കെ ഏത് വശത്ത് കിടക്കണം എന്ന് തീരുമാനിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചിലർക്ക് വാതിലിന് അടുത്തായി കിടക്കുന്നതാണ് സുരക്ഷിതബോധം നൽകുന്നത്, എങ്കിൽ മറ്റുചിലർ ജനലിൽ നിന്നുള്ള കാറ്റും വെളിച്ചവും ആഗ്രഹിക്കുന്നു. വാതിലിന് അഭിമുഖമായി കിടക്കുന്നത് ഒരു പരിധി വരെ അപകടങ്ങളിൽ നിന്നുള്ള സംരക്ഷണ ബോധം നൽകുന്നുണ്ടെന്ന് പരിണാമ മനഃശാസ്ത്രം പറയുന്നു. പ്രാകൃത മനുഷ്യർ ഗുഹകളിൽ താമസിച്ചിരുന്ന കാലം തൊട്ടേയുള്ള 'സർവൈവൽ ഇൻസ്റ്റിങ്ക്റ്റ്' ഇതിന് പിന്നിലുണ്ടാകാം.

മറ്റൊരു പ്രധാന ഘടകം നമ്മുടെ പങ്കാളിയാണ്. കമിതാക്കളോ ദമ്പതികളോ കിടക്കുമ്പോൾ പരസ്പരമുള്ള അടുപ്പവും സൗകര്യവും നോക്കി വശങ്ങൾ തീരുമാനിക്കാറുണ്ട്. ഇടത് വശത്ത് കിടക്കുന്നവർ കൂടുതൽ സർ​ഗാത്മകതയുള്ളവരും ശാന്തരുമായിരിക്കുമെന്ന് ചില പഠനങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അത് പൂർണമായും ശാസ്ത്രീയമല്ല. എന്നിരുന്നാലും, ഒരു പ്രത്യേക വശത്ത് കിടക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും കൂർക്കം വലി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന്, ഇടത് വശം തിരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കാൻ നല്ലതാണ്.

കട്ടിലിന്റെ ഒരു വശത്ത് കിടന്നാൽ മാത്രമേ ഉറക്കം വരൂ എന്നതൊരു അനാവശ്യ വാശിയോ ശീലമോ ആണെന്ന് കരുതി നിസാരവത്കരിക്കേണ്ടതില്ല. മികച്ച ഉറക്കം ലഭിക്കാൻ നിങ്ങൾ ഏത് വശമാണോ തിരഞ്ഞെടുക്കുന്നത്, അവിടെ തന്നെ തുടരുന്നതാണ് ഏറ്റവും നല്ലത്. കാരണം, ആ വശം നിങ്ങളുടെ ശരീരത്തിനും മനസിനും നൽകുന്ന ആശ്വാസം മറ്റൊരിടത്തും കിട്ടില്ല. അതുകൊണ്ട് ഇന്ന് രാത്രിയും നിങ്ങളുടെ 'ഫേവറിറ്റ്' സൈഡിൽ തന്നെ സമാധാനമായി ഉറങ്ങിക്കോളൂ!

TAGS :

Next Story