‘എന്റെ വീട്ടിൽ ഈ ആറ് സാധനങ്ങൾ കയറ്റാറില്ല’ - ആറ് അപകടകാരികളായ വസ്തുക്കളെ പറ്റി ഡോക്ടർ
നമ്മൾ കഴിക്കുന്നതും പാത്രം വൃത്തിയാക്കാനും വ്യക്തി ശുചിത്വത്തിനും ഉപയോഗിക്കുന്ന പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഡോക്ടർ മന്നൻ വോറ

ഡൽഹി: രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും വീടുകളിൽ നിന്ന് അകറ്റിനിർത്തേണ്ട ആറ് കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർ മന്നൻ വോറ. നമ്മൾ കഴിക്കുന്നതും പാത്രം വൃത്തിയാക്കാനും വ്യക്തി ശുചിത്വത്തിനും ഉപയോഗിക്കുന്ന പലതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് എത്രപേർക്കറിയാം. ഡോക്ടറും ഇൻഫ്ളുവൻസറുമായ മന്നൻ വോറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ചർച്ചയാവുന്നു.
ഡോ. മന്നൻ വോറ തന്റെ വീട്ടിൽ നിന്ന് പുറത്താക്കിയ ആറ് ഉൽപ്പന്നങ്ങൾ ഇവയാണ്
1. പഞ്ചസാരയുടെ അളവ് കൂടിയ ബിസ്കറ്റ് - കുട്ടികൾക്ക് ഗുണകരമല്ലെന്നതാണ് കാരണം
ഇതിന് പരിഹാരമായി അണ്ടിപരിപ്പ്, പഴങ്ങൾ, മധുരമില്ലാത്ത തൈര്, വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം തുടങ്ങിയവ ഉപയോഗിക്കാം
2.ലൂഫ - ഇത് സ്ഥിരം ഉപയോഗിക്കുന്നതിനാൽ രോഗാണുക്കളുടെ വിളനിലമാകാൻ സാധ്യത കൂടുതലാണ്. ശരീരത്തിലുള്ള ചെറിയ മുറിവകളിൽ അണുബാധ വർധിപ്പിക്കാനും ചൊറിച്ചിലടക്കമുള്ള രോഗങ്ങൾക്കും കാരണമാകും.
ലൂഫക്ക് പകരം കൈ ഉപയോഗിച്ച് ശരീരം കഴുകുക. അല്ലെങ്കിൽ മൃദുവായ കോട്ടൺ തുണി ഉപയോഗിക്കുക. ഇത് ദിവസവും കഴുകുക. വേഗം ഉണങ്ങുന്ന സിലിക്കോൺ സ്ക്രബറുകളും ഉപയോഗിക്കാം എന്നതാണ് പരിഹാരം.
3.അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ - അധികനാൾ ഉപയോഗിച്ചാൽ ഇത് രോഗാണുക്കളുടെ വിളനിലമാകും. ഒരു ബാത്റൂമിൽ ഉള്ളതിനേക്കാൾ രോഗാണുക്കൾ ഇതിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകൾ മാസങ്ങളോളം ഒരേ സ്പോഞ്ച് ഉപയോഗിക്കുന്നു. കൃത്യമായ ഇടവേളകളിൽ ഇത് മാറ്റുന്നത് മാത്രമാണ് പരിഹാരം. ഇതിന് പരിഹാരമായി വേഗം ഉണങ്ങുന്ന ഡിഷ് ബ്രഷുകളും കഴുകി ഉപയോഗിക്കാവുന്ന ഡിഷ് ക്ലോത്തുകളും ഉപയോഗിക്കാം
4.സുഗന്ധമുള്ള സാനിറ്ററി പാഡുകൾ - ഇത് ചർമത്തിന് അസ്വസ്ഥത ഉണ്ടാക്കുകയും അണുബാധ സാധ്യത കൂട്ടുകയും ചെയ്യും.
സാധാരണ കോട്ടൻ പാഡുകൾ, മെൻസ്ട്രുവൽ കപ്പുകളോ പിരീഡ്സ് അടിവസ്ത്രങ്ങളോ ഉപയോഗിക്കുന്നതാണ് ബദൽ മാർഗം.
5.കൊതുകുതിരി - ഇതിലെ വിഷ പുക, കുട്ടികൾക്കും ആസ്തമ രോഗികൾക്കും ഹാനികരമാണ്
ജനലിൽ വലകൾ സ്ഥാപിക്കാം. ബെഡ് നെറ്റുകൾ ഉപയോഗിക്കുന്നതടക്കമുള്ള ആരോഗ്യപരമായ മാർഗങ്ങൾ ഉപയോഗിക്കാം.
6.അടുക്കളയിലെ തുറന്ന വേസ്റ്റ് ബിന്നുകൾ - ഇത് അടുക്കളയിലേക്ക് കൊതുകിനെയും ബാക്ടീരിയെയും ആകർഷിക്കും
പകരം പെഡൽ ബിന്നുകൾ ഉപയോഗിക്കാവുന്നതാണ്. നനഞ്ഞ/ഉണങ്ങിയ മാലിന്യങ്ങൾ വെവ്വേറെ വേർതിരിക്കുകയും ദിവസേന ബിൻ കാലിയാക്കുകയും ചെയ്യുന്നതിലൂടെ വൃത്തിയുള്ള അന്തരീക്ഷം ഒരുക്കാനാകും.
Adjust Story Font
16

