ഉപ്പ് അധികം തിന്നാൽ വെള്ളം മാത്രമല്ല, മരുന്നും കഴിക്കേണ്ടി വരും; ശ്രദ്ധിക്കണം

ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടിയിലധികം ഉപ്പ് കഴിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-15 13:14:50.0

Published:

15 March 2023 1:02 PM GMT

salt, health, who, health news
X

ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ചിലർക്ക് നല്ല ഉപ്പും പുളിയുമൊക്കെയായിരിക്കും നിർബന്ധം. ചിലർക്കാകട്ടെ നല്ല മധുരമായിരിക്കും ഇഷ്ടം. എന്നാൽ ഇതെല്ലാം അമിതമാവുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉപ്പ് ധാരാളമായി കഴിക്കുന്നത് രക്തസമ്മർദവും ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതായാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നത്.

ആഗോള തലത്തിൽ ഉപ്പിന്റെ ശരാശരി ഉപഭോഗം പ്രതിദിനം 10.8 ഗ്രാം ആണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ശരിയായ ആരോഗ്യത്തിന് ആവശ്യം പ്രതിദിനം 5 ഗ്രാമിൽ താഴെ മാത്രമാണ്. അതായത് ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടിയിലധികം ഉപ്പ് കഴിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത് ഗ്യാസ്ട്രിക് കാൻസർ, പൊണ്ണത്തടി, എല്ലുതെയ്മാനം, കിഡ്നി രോഗം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.

2025 ഓടെ സോഡിയത്തിന്റെ ഉപയോഗം 30% കുറക്കുക എന്നതാണ് ലക്ഷ്യം. പല രോഗങ്ങളിൽ നിന്നും ആളുകളെ തടയാനും ഇത് മൂലം 2030 ആവുമ്പോഴേക്കും ആഗോളതലത്തിൽ 70 ലക്ഷത്തോളം ജീവൻ സംരക്ഷിക്കാനാവുമെന്നും ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നു. ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്‌സിക്കോ, സൗദി അറേബ്യ, സ്‌പെയിൻ, യുറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ സോഡിയം കുറക്കാനുള്ള ശിപാർശകൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് കൂടുതൽ പേർ രോഗികളാവാനും മരിക്കാനും ഇടയാവുന്നതിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണക്രമമാണ്. അമിതമായി സോഡിയം കഴിക്കുന്നതാണ് അതിൽ ഏറ്റവും പ്രധാനം. മിക്ക രാജ്യങ്ങളും നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് ആളുകളിൽ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ചില നിർദേശങ്ങൾ

. കുറഞ്ഞ അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക

. ആശുപത്രികൾ, സ്‌കൂളുകൾ, തുടങ്ങി പൊതുസ്ഥാപനങ്ങളിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതിനായി നയങ്ങൾ രൂപീകരിക്കുക.

. സോഡിയം കുറഞ്ഞ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക.

. സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായി മാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കുക

TAGS :

Next Story