Quantcast

മൈഗ്രേയ്‌ന് കാരണം കഴുത്തിലുണ്ട്! പുതിയ പഠനം പറയുന്നത്

മെെ​ഗ്രേയ്ൻ വന്നുകഴിഞ്ഞാൽ ചിലർക്ക് കടുത്ത ഛർദിയും മുഖത്താകെ തരിപ്പും അനുഭവപ്പെടാം. നാല് മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇത് നീണ്ടുനിൽക്കാം

MediaOne Logo

Web Desk

  • Published:

    1 Dec 2023 12:48 PM GMT

migraine_causes
X

പലരെയും നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണ് മെെ​ഗ്രേയ്ൻ. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ എന്നാണ് മൈഗ്രേയ്നെ വിദഗ്ധർ പറയുന്നത്. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയാണിത്. മെെ​ഗ്രേയ്ൻ വന്നുകഴിഞ്ഞാൽ ചിലർക്ക് കടുത്ത ഛർദിയും മുഖത്താകെ തരിപ്പും അനുഭവപ്പെടാം. നാല് മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇത് നീണ്ടുനിൽക്കാം. ഉറക്കം നഷ്ടപ്പെട്ടേക്കാം എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.

സാധാരണ തലവേദനയുടെയും മെെ​ഗ്രേയ്ന്റെയും ലക്ഷണങ്ങൾ സമാനമാണ്. അതിനാൽ തന്നെ ഇവ തമ്മിലുള്ള വ്യത്യാസം മനസിലായെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ തേടാൻ സാധിക്കുകയുള്ളൂ. എന്നാൽ, മെെ​ഗ്രേയ്ന്റെ ശരിക്കുള്ള കാരണം എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. എന്നാൽ, , പലതരം തലവേദനകളുടെ കാരണങ്ങൾ തേടിയ ഗവേഷകർ കണ്ടെത്തിയത് നിർണായകമായൊരു വിവരമാണ്.

റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (ആർഎസ്എൻഎ) വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെൻഷൻ-ടൈപ്പ് തലവേദനയും മൈഗ്രേനുകളും പോലുള്ള പ്രാഥമിക തലവേദനയുടെ കാരണങ്ങൾ കുറച്ചുകാലമായി അവ്യക്തമായി തുടരുകയാണ്. എന്നാൽ, കഴുത്തിലെ പേശികൾക്ക് ഇത്തരം തലവേദനയുടെ ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്.

കഴുത്തിലെ പേശികൾക്കുള്ളിലുണ്ടാകുന്ന വീക്കമാണ് മെെ​ഗ്രേയ്ൻ അടക്കമുള്ള തലവേദനകൾക്ക് കാരണമാകുന്നതെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഉൽമിലെ ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോ. നിക്കോ സോൾമാൻ വിശദീകരിക്കുന്നു. ടെൻഷൻ-ടൈപ്പ് തലവേദനകൾ തലയിൽ മുഴുവനായി പ്രകടമാകുന്നതാണ്. ഇരുവശത്തും നേരിയതോ മിതമായതോ ആയ മങ്ങിയ വേദനയാണ് ഇതിലൂടെ ഉണ്ടാകുന്നത്. എന്നാൽ, മെെ​ഗ്രേയ്ൻ നേരെ മറിച്ച് ഓക്കാനം, ബലഹീനത, നേരിയ സംവേദനക്ഷമത എന്നിവക്ക് കാരണമാകുന്നു.

ഈ രണ്ടു ടൈപ്പ് തലവേദനകളും ഉണ്ടാകുന്നത് കഴുത്ത് വേദന കാരണമാണത്രെ. പേശികളുടെയോ ബന്ധിത ടിഷ്യൂകളുടെയോ വീക്കം അല്ലെങ്കിൽ പ്രകോപനം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഗവേഷകരുടെ പഠനം. നാഡീവ്യവസ്ഥയിൽ നിന്ന് ഉണ്ടാകുന്ന വീക്കം, മയോഫാസിയൽ ടിഷ്യൂകളിലെ നാഡി നാരുകളുടെ വർദ്ധിച്ച സംവേദനക്ഷമത എന്നിവയും കാരണമാകുന്നുണ്ട്.

പുതിയ കണ്ടെത്തലുകൾ ചികിത്സാ രീതി കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. കഴുത്തിലെ പേശികളെ ലക്ഷ്യമിട്ടുള്ള ചികിത്സകൾ കഴുത്ത് വേദനയ്ക്കും തലവേദനയ്ക്കും ഒരേസമയം ആശ്വാസം നൽകുമെന്നും ഡോക്ടർമാർ പറയുന്നു.

TAGS :

Next Story